കൈതക്കാട്-വലിയപറമ്പ് പാലം ഉന്നതതല യോഗം തിങ്കളാഴ്ച
Sep 23, 2012, 17:00 IST
വലിയപറമ്പ്: കരാറുകാരന്റെ അനാസ്ഥമൂലം നിര്‍മ്മാണ പ്രവര്‍ത്തി മുടങ്ങിയ കൈതക്കാട്-വലിയപറമ്പ് പാലം നിര്‍മ്മാണം പുനരാരംഭിക്കുന്നതിന്റെ ഭാഗമായി തിങ്കളാഴ്ച കാഞ്ഞങ്ങാട് പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസില്‍ ചീഫ് എഞ്ചിനിയര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ യോഗം നടക്കും.
യോഗത്തില്‍ മുന്‍ മന്ത്രി സി.ടി. അഹ്മദലി , കെ.കുഞ്ഞിരാമന് എം.എല്‍.എ, വലിയപറമ്പ് പഞ്ചായത്ത് പ്രസിഡണ്ട് കെ.സിന്ധു, വൈസ് പ്രസിഡണ്ട് ഉസ്മാന് പാണ്ട്യാല സംബന്ധിക്കും.
പാലം നിര്‍മ്മാണം മുടങ്ങിയത് സംബന്ധിച്ച് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞിന് നിവേദനം നല്‍കിയിരുന്നു. മന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് യോഗം ചേര്‍ന്നത്.
Keywords: Kasargod, Bridge, PWD-office, C.T Ahmmed Ali, MLA, Muslim-league, Meet