Youth Opportunity | പ്രധാനമന്ത്രിയെ നേരിൽ കാണാം; വികസിത് ഭാരത് ക്വിസ് മത്സരങ്ങൾക്ക് ഇപ്പോൾ രജിസ്റ്റർ ചെയ്യാം
● പരിപാടി വികസിത ഭാരതത്തിനായി ആശയങ്ങള്‍ പങ്കിടാനുള്ള വേദിയാകും.
● ഇന്ത്യയുടെ ഭാവി രൂപപ്പെടുത്തുന്നതില്‍ യുവാക്കളുടെ പങ്കാളിത്തം പ്രചോദിപ്പിക്കുന്നതിനുള്ള നാല് ഘട്ടങ്ങളിലായാണ് വികസിത ഭാരത ചലഞ്ച് അവതരിപ്പിക്കുന്നത്.
കാസർകോട്: (KasargodVartha) നാഷണല്‍ യൂത്ത് ഫെസ്റ്റിവല്‍ 2025 ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വികസിത് ഭാരത് യങ് ലീഡേഴ്സ് ഡയലോഗ് ജനുവരി 11, 12 തീയ്യതികളില്‍ ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നടക്കും. യുവ പ്രതിഭകളെ തിരിച്ചറിയുന്നതിനും പരിപോഷിപ്പിക്കുന്നതിനും ലക്ഷ്യമിടുന്ന പരിപാടി വികസിത ഭാരതത്തിനായി ആശയങ്ങള്‍ പങ്കിടാനുള്ള വേദിയാകും.
യുവാക്കള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നേരിട്ട് സംവദിക്കാനും ഇന്ത്യയുടെ ഭാവിയെക്കുറിച്ചുള്ള അവരുടെ ആശയങ്ങള്‍ അവതരിപ്പിക്കാനുമുള്ള അവസരവും വികസിത് ഭാരത് യുവ നേതൃ സംഗമത്തിലൂടെ ലഭിക്കും. യുവശക്തിയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്താനുള്ള ഗവണ്‍മെന്റിന്റെ പ്രതിജ്ഞാബദ്ധത ആവര്‍ത്തിച്ച് ഉറപ്പിച്ച്, യോഗ്യരായ എല്ലാ യുവതീ യുവാക്കള്‍ക്കും വികസിത് ഭാരത് യങ് ലീഡേഴ്സ് ഡയലോഗില്‍ പങ്കാളികളാകാം.
ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ മൈ ഭാരത് പ്ലാറ്റഫോമിലും (tthps://mybharat(dot)gov(dot)in/) സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ, നെഹ്റു യുവ കേന്ദ്ര, നാഷണല്‍ സര്‍വീസ് സ്‌കീം എന്നിവയുടെ ഓഫിസുകളിലും ലഭിക്കും. ദേശീയ യുവജനോത്സവത്തിന്റെ പുനര്‍രൂപകല്‍പ്പനയായ വികസിത് ഭാരത് യങ് ലീഡേഴ്സ് ഡയലോഗ് ഇന്ത്യയുടെ ഭാവി രൂപപ്പെടുത്തുന്നതില്‍ യുവാക്കളുടെ പങ്കാളിത്തം പ്രചോദിപ്പിക്കുന്നതിനുള്ള നാല് ഘട്ടങ്ങളിലായാണ് വികസിത ഭാരത ചലഞ്ച് അവതരിപ്പിക്കുന്നത്. വികസിത് ഭാരത് ക്വിസ് നവംബര്‍ 25നും ഡിസംബര്‍ അഞ്ചിനും ഇടയില്‍ മേരാ യുവ ഭാരത് (മൈ ഭാരത്) പ്ലാറ്റ്‌ഫോമില്‍ അവതരിപ്പിക്കുന്ന ഡിജിറ്റല്‍ ക്വിസില്‍ 15 - 29 വയസ്സുവരെ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം.
ഉപന്യാസം / ബ്ലോഗ് എഴുത്ത്- ദേശീയ വികസനത്തിനായുള്ള ആശയങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന 'വികസിത ഭാരതത്തിനായുള്ള സാങ്കേതികവിദ്യ', 'യുവജനതയെ വികസിത ഭാരതത്തിനായി ശാക്തീകരിക്കല്‍' എന്നിങ്ങനെ പത്തോളം ആശയങ്ങളില്‍ മുന്‍ റൗണ്ടിലെ വിജയികള്‍ ഉപന്യാസങ്ങള്‍ സമര്‍പ്പിക്കും. ഈ മത്സരം മൈ ഭാരത് പ്ലാറ്റ്‌ഫോമിലും സംഘടിപ്പിക്കും.
വികസിത് ഭാരത് വിഷന്‍ പിച്ച് ഡെക്ക്-സംസ്ഥാനതല അവതരണങ്ങള്‍: രണ്ടാം റൗണ്ട് യോഗ്യത നേടുന്ന പങ്കാളികള്‍ തെരഞ്ഞെടുത്ത വിഷയങ്ങളില്‍ അവരുടെ ആശയങ്ങള്‍, സംസ്ഥാനതലത്തില്‍ അവതരിപ്പിക്കും.
മണ്ഡപത്തില്‍ വികസിത് ഭാരത് ദേശീയ ചാമ്പ്യന്‍ഷിപ്പ്- 2025 ജനുവരി 11 മുതല്‍ 12 വരെ നടക്കുന്ന ദേശീയ യുവജനോത്സവത്തില്‍ വിവിധ പ്രമേയത്തില്‍ അധിഷ്ഠിതമായ സംസ്ഥാന തല ടീമുകള്‍ മത്സരിക്കും. വിജയികളായ ടീമുകള്‍ വികസിത ഭാരതത്തിനായുള്ള തങ്ങളുടെ കാഴ്ചപ്പാടുകളും ആശയങ്ങളും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് മുന്നില്‍ അവതരിപ്പിക്കും.
വികസിത് ഭാരത് യങ് ലീഡേഴ്സ് ഡയലോഗ് - ദേശീയ യുവജനോത്സവം 2025ല്‍ മൂന്ന് വ്യത്യസ്ത മേഖലകളില്‍ നിന്നും തിരഞ്ഞെടുത്ത യുവാക്കളുടെ സമ്മേളനം വിളിച്ചു ചേര്‍ക്കും. 2025 ജനുവരി 11- 12 തീയതികളില്‍ ഡല്‍ഹി ഭാരത് മണ്ഡപത്തില്‍ നടക്കുന്ന ദേശീയ പരിപാടിയില്‍ ഏകദേശം 3,000 യുവാക്കളെ തിരഞ്ഞെടുക്കും.
വികസിത് ഭാരത് പ്രദര്‍ശനം- സംസ്ഥാനങ്ങള്‍ / കേന്ദ്ര ഭരണ പ്രദേശങ്ങള്‍, കേന്ദ്ര മന്ത്രാലയങ്ങള്‍ എന്നിവരുടെ, യുവാക്കളെ കേന്ദ്രീകരിച്ചുള്ള സംരംഭങ്ങള്‍ ഇതില്‍ പ്രദര്‍ശിപ്പിക്കും. ഇത് യുവാക്കള്‍ക്ക് ഇന്ത്യയുടെ വികസനക്കാഴ്ചപ്പാടുമായി ഇടപഴകുന്നതിന് ഒരു സംവേദനാത്മക പ്ലാറ്റ്‌ഫോം വാഗ്ദാനം ചെയ്യും.
പ്ലീനറി സെഷനുകള്‍- യുവാക്കളുമായി സംവേദനാത്മക സംഭാഷണങ്ങള്‍, ശില്‍പ്പശാലകള്‍ എന്നിവയില്‍ പ്രമുഖ ദേശീയ, ആഗോള വിദഗ്ധര്‍ പങ്കെടുക്കും. ഇന്ത്യന്‍ പൈതൃകത്തിന്റെ ആഘോഷം- വികാസ് ഭി , വിരാസത് ഭി എന്ന വിശാലദര്‍ശനത്തിന്റെ ഭാഗമായി ഇന്ത്യയുടെ സമ്പന്നമായ പൈതൃകം ആഘോഷിക്കുന്ന ഒരു സാംസ്‌കാരിക പരിപാടിയും ഉത്സവത്തില്‍ ഉള്‍പ്പെടുത്തും വികസിത് ഭാരത് യങ് ലീഡേഴ്സ് ഡയലോഗ് ഒരു ഉത്സവം എന്നതിലുപരി രാജ്യത്തിന്റെ വികസന യാത്രയില്‍ സജീവ സംഭാവന നല്‍കുന്നവരായി ഇന്ത്യയിലെ യുവതീ യുവാക്കളെ ശാക്തീകരിക്കുന്നതിനുള്ള ഒരു പ്രസ്ഥാനമാണ്.
#ViksitBharat #PMInteraction #YouthQuiz #NationalFestival #MyBharat #LeadershipChallenge