city-gold-ad-for-blogger

നാട്ടറിവിലെ വിവേകത്തെ മായ്ച്ചുകളയാനാകില്ല: ഇ പി രാജഗോപാലന്‍

തൃക്കരിപ്പൂര്‍: (www.kasargodvartha.com 11.02.2019) കേരളീയ ജീവിതത്തിന്റെ അടിസ്ഥാന ഘടകമായി വര്‍ത്തിക്കുന്ന നാട്ടറിവിലെ വിവേകത്തെ ആര്‍ക്കും എളുപ്പത്തില്‍ മായ്ച്ചുകളയാനാകില്ലെന്ന് കേരള സാഹിത്യ അക്കാദമി നിര്‍വാഹക സമിതി അംഗം ഇ പി രാജഗോപാലന്‍ അഭിപ്രായപ്പെട്ടു.

കൊയോങ്കര പയ്യക്കാല്‍ ഭഗവതി ക്ഷേത്രത്തില്‍ 33 സംവത്സരങ്ങള്‍ക്ക് ശേഷം നടക്കുന്ന കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി നടന്നുന്ന മീനെഴുത്ത് സാഹിത്യ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അറിവിന്റെ സര്‍വകലാശാലകളാണ് ഓരോ നാട്ടുസംസ്‌കൃതിയും. ഇവ കാലത്തിന്റെ കനത്ത ഈടുവെപ്പുകളാണ്. കേവലമായ പ്രാദേശിക ചരിത്ര നിര്‍മിതിക്ക് അപ്പുറം, ഉത്തരവാദിത്ത ബോധത്തോടെ ഈ അറിവുകളെ കോര്‍ത്തിണക്കി കാലത്തിന് കാഴ്ചയാക്കേണ്ടത് നമ്മുടെ ചരിത്രപരമായ ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു.
നാട്ടറിവിലെ വിവേകത്തെ മായ്ച്ചുകളയാനാകില്ല: ഇ പി രാജഗോപാലന്‍

ഫോക്‌ലോര്‍ എഴുത്തുകാരന്‍ ചന്ദ്രന്‍ മുട്ടത്ത് മോഡറേറ്ററായിരുന്നു. മീനും എഴുത്തും, കടലറിവ്, മീനും നാട്ടറിവും, ജലം, ജീവിതം, സംസ്‌ക്കാരം എന്നീ വിഷയങ്ങളില്‍ ഡോ. വൈ വി കണ്ണന്‍, ഡോ. ഇ ഉണ്ണികൃഷ്ണന്‍, ഡോ. എം ബാലന്‍, ഡോ. എസ് കൃഷ്‌കുമാര്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

സെമിനാറില്‍ സുവനീര്‍ ചെയര്‍മാന്‍ ടി വി ചന്ദ്രദാസ് അധ്യക്ഷത വഹിച്ചു. ആഘോഷ കമ്മിറ്റി ഭാരവാഹികളായ പി കുഞ്ഞിക്കണ്ണന്‍, എം രാഘവന്‍ മാസ്റ്റര്‍, എം അമ്പു മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു. സുവനീര്‍ കമ്മിറ്റി കണ്‍വീനര്‍ എം നാരായണന്‍ മാസ്റ്റര്‍ സ്വാഗതവും, ഇ ജയചന്ദ്രന്‍ നന്ദിയും പറഞ്ഞു.

മുട്ടത്ത് രാഘവന്‍, എം കുഞ്ഞിരാമന്‍, സുനില്‍കുമാര്‍ മനിയേരി, ടി ജയചന്ദ്രന്‍, ടി ധനഞ്ജയന്‍, എം രാജന്‍, ടി കുഞ്ഞിരാമന്‍, എം അമ്പു മാസ്റ്റര്‍, എം നാരായണന്‍, ടി ദാമോദരന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Trikaripur, kasaragod, news, Seminar, Meenezhuth Literary seminar inaugurated by EP Rajapgopalan 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia