city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പ്രവാചക സന്ദേശങ്ങളുയര്‍ത്തി നാടെങ്ങും നബിദിനാഘോഷം

കാസര്‍കോട്: (www.kasargodvartha.com 24.12.2015) പ്രവാചക സന്ദേശങ്ങളുയര്‍ത്തി നാടെങ്ങും നബിദിനാഘോഷപരിപാടികള്‍ നടക്കുന്നു. കാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെയും സന്ദേശങ്ങളുയര്‍ത്തിയാണ് പ്രവാചക പ്രകീര്‍ത്തനങ്ങളും ഘോഷയാത്രകളും പ്രഭാഷണങ്ങളും നടന്നുവരുന്നത്.

പ്രവാചകന്‍ മുഹമ്മദ് നബിയുടെ 1490ാം ജന്മദിനാഘോഷമാണ് നാടെങ്ങും ആഘോഷികുന്നത്. നബിദിന ഘോഷയാത്രകള്‍ അത്യാകര്‍ഷകമായി. കൂടാതെ വൈവിധ്യമാര്‍ന്ന കലാപരികാളും മദ്രസകള്‍ കേന്ദ്രീകരിച്ച് നടന്നു. ഘോഷയാത്രയോടനുബന്ധിച്ച് മധുരപലഹാര വിതരണവും പായസദാനവും ലഘുപാനീയ വിതരണവും നടന്നു. പള്ളികള്‍ കേന്ദ്രീകരിച്ചാണ് പ്രവാചകപ്രകീര്‍ത്തനങ്ങളും പ്രഭാഷണങ്ങളും സംഘടിപ്പിച്ചത്.

ദഫ് മുട്ടിന്റെയും പ്രവാചകസ്തുതി കീര്‍ത്തനങ്ങളുടെയും അകമ്പടിയോടെ നടന്ന ഘോഷയാത്രകളില്‍ മദ്രസാവിദ്യാര്‍ത്ഥികളും വിവിധ ഇസ്ലാമിക സംഘടനകളുടെ പ്രവര്‍ത്തകരും പള്ളിക്കമ്മിറ്റി-മദ്രസാ കമ്മിറ്റി ഭാരവാഹികളും അണിനിരന്നു.

പള്ളി മദ്രസാ പരിസരങ്ങളും, വഴിയോരങ്ങളും കൊടിതോരണങ്ങളും ബാനറുകളും കൊണ്ട് അലങ്കരിച്ച് ആഘോഷങ്ങള്‍ വര്‍ണ്ണാഭമാക്കി. വര്‍ണ ബലൂണുകള്‍ കെട്ടിയ വാഹനങ്ങളും നബിദിന ഘോഷയാത്രകള്‍ക്കു പൊലിമ പകര്‍ന്നു. തളങ്കര മാലിക് ദീനാര്‍ ജുമാ മസ്ജിദിലേക്ക് വിവിധ മദ്രസകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും മുതിര്‍ന്നവരും ഘോഷയാത്രയായെത്തി സിയാറത്തു നടത്തി മടങ്ങി.

സ്‌നേഹാശംസകള്‍ കൈമാറി ജാതി, മത ഭേദമന്യേയാണ് സൗഹൃദം പങ്കിട്ടത്. പ്രാവചകന്റെ സ്‌നേഹ വായ്പ്പുകള്‍ വാഴ്ത്തികൊണ്ട് പരസ്പരം സ്‌നേഹവും പങ്കിട്ടു. നബിദിനത്തോടനുബന്ധിച്ച് ദിവസങ്ങളായി വിവിധ സ്ഥലങ്ങളില്‍ മതപ്രഭാഷണങ്ങളും മതപഠനക്ലാസുകളും നടന്നുവരുന്നു.

ചെമനാട്, ബോവിക്കാനം, നായന്മാര്‍മൂല, അണങ്കൂര്‍, കുമ്പള, കാഞ്ഞങ്ങാട്, ബദിയടുക്ക, ചെര്‍ക്കള, ഉപ്പള, മേല്‍പറമ്പ്, കളനാട്, ബന്തിയോട്, ഉദുമ, ചെറുവത്തൂര്‍, നീലേശ്വരം, മരുതടുക്കം, പൊവ്വല്‍, മുള്ളേരിയ, തൃക്കരിപ്പൂര്‍, ചന്തേര, സീതാംഗോളി, മുഗു തുടങ്ങി ജില്ല യുടെ മിക്ക ഭാഗങ്ങളിലും നിറപ്പകിട്ടാര്‍ന്ന നബിദിന ഘോഷയാത്രകളാണ് നടന്നത്

സഅദിയ്യ, മുഹിമ്മാത്ത്, മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് തുടങ്ങിയ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചും നബിദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികള്‍ നടന്നു

Add caption

പ്രവാചക സന്ദേശങ്ങളുയര്‍ത്തി നാടെങ്ങും നബിദിനാഘോഷം
പുത്തിഗെ മുഹിമ്മാത്തുല്‍ മുസ്ലിമീന്‍ എജുക്കേഷന്‍ സെന്റര്‍ നടത്തിയ നബിദിന ഘോഷ യാത്ര
പ്രവാചക സന്ദേശങ്ങളുയര്‍ത്തി നാടെങ്ങും നബിദിനാഘോഷം
മായിപാടി മുഹ്‌യുദ്ദീന്‍ ജുമാ മസ്ജിദ് മീലാദ് ഫെസ്റ്റിന് ജമാഅത്ത് പ്രസിഡന്റ് പതാക ഉയര്‍ത്തി തുടക്കം കുറിക്കുന്നു
പ്രവാചക സന്ദേശങ്ങളുയര്‍ത്തി നാടെങ്ങും നബിദിനാഘോഷം
ഹോസ്ദുര്‍ഗ് കടപ്പുറം (മീനാപ്പീസ്) മുസ്ലിം ജമാഅത്ത് നടത്തിയ നബിദി ഘോഷയാത്ര
പ്രവാചക സന്ദേശങ്ങളുയര്‍ത്തി നാടെങ്ങും നബിദിനാഘോഷം
സഅദിയ്യ വിദ്യാര്‍ത്ഥികള്‍ നടത്തിയ ഇശ്‌ഖെ മദീന നബിദിന സന്ദേശ റാലി

കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Keywords: Kasaragod, Milad-e-Shereef, Rally, Masjid, madrasa, Thalangara, Chemnad Sa-adiya, Muhimmath, 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia