city-gold-ad-for-blogger

മരുന്ന് കെട്ടുകള്‍ കവര്‍ച്ച ചെയ്യുന്ന മാഫിയാ സംഘം സജീവം; ഇടനിലക്കാരന്‍ മുങ്ങി

മരുന്ന് കെട്ടുകള്‍ കവര്‍ച്ച ചെയ്യുന്ന മാഫിയാ സംഘം സജീവം; ഇടനിലക്കാരന്‍ മുങ്ങി
നീലേശ്വരം: മെഡിക്കല്‍ ഷോപ്പുകളിലേക്ക് വിതരണത്തിനെത്തിക്കുന്ന മരുന്ന് കെട്ടുകള്‍ കവര്‍ന്ന് ആശുപത്രികള്‍ക്ക് മറിച്ച് വില്‍ക്കുന്ന സംഘം കാസര്‍കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ സജീവം. നീലേശ്വരം കേന്ദ്രീകരിച്ചാണ് മരുന്നുകള്‍ മോഷ്ടിക്കുന്ന മാഫിയാ സംഘം താവളമുറപ്പിച്ചിരിക്കുന്നത്.

ഈ സംഘത്തിലെ ഇടനിലക്കാരനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും പിറ്റേദിവസം നീലേശ്വരം സ്റ്റേഷനില്‍ ഹാജരാകണമെന്ന നിര്‍ദ്ദേശിച്ച് വിട്ടയക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഇടനിലക്കാരന്‍ സ്റ്റേഷനില്‍ ഹാജരാകാതെ മുങ്ങിയിരിക്കുകയാണ്. മെഡിക്കല്‍ ഷോപ്പുകളിലേക്ക് ബസുകളിലൂടെ അയക്കുന്ന മരുന്ന് കെട്ടുകളാണ് മോഷണം പോകുന്നത്. ഒരാഴ്ച മുമ്പ് നീലേശ്വരം ബസ്റ്റാന്റില്‍ ഇറക്കിയ മരുന്ന് കെട്ടുകള്‍ മോഷണം പോയത് സംബന്ധിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടത്തിയതോടെയാണ് ഇതിനു പിന്നില്‍ ഗൂഢസംഘം പ്രവര്‍ത്തിക്കുന്നതായി വിവരം ലഭിച്ചത്.

കാഞ്ഞങ്ങാട്ടെ മൊത്തവിതരണ കേന്ദ്രത്തില്‍ നിന്ന് നീലേശ്വരത്തെ മെഡിക്കല്‍ ഷോപ്പുകളിലേക്ക് അയച്ച മരുന്നുകളാണ് നീലേശ്വരം ബസ്റ്റാന്റില്‍ നിന്നും കവര്‍ന്നത്. ചെറുവത്തൂരിലെ ഒരു ആശുപത്രിയിലാണ് ഈ മരുന്നുകള്‍ വില്‍പ്പന നടത്തിയത്. മരുന്നുകള്‍ കെട്ടുകളായി ബസില്‍ കയറ്റിക്കഴിഞ്ഞാല്‍ വിതരണ കേന്ദ്രത്തിലേക്ക് ഫോണ്‍ വഴി മെഡിക്കല്‍ ഷോപ്പുകളില്‍ വിവരം കൈമാറുകയാണ് ചെയ്യുന്നത്. എന്നാല്‍ ബസ് എത്തി നിമിഷങ്ങള്‍ക്കകം തന്നെ മരുന്ന് കെട്ടുകള്‍ മോഷണം പോവുകയാണ് ചെയ്യുന്നത്. മോഷ്ടിക്കുന്ന മരുന്നുകള്‍ ജില്ലയിലെ തന്നെ ചില ആശുപത്രികള്‍ക്ക് കുറഞ്ഞ നിരക്കില്‍ വില്‍പ്പന നടത്തുന്നതായി വ്യക്തമായിട്ടുണ്ട്.

ബില്ലും മറ്റ് രേഖകളുമില്ലാതെ മരുന്ന് വില്‍പ്പന നടത്തുന്നത് കുറ്റകരമാണെന്നിരിക്കെയാണ് ഇത്തരം കാര്യങ്ങള്‍ നടക്കുന്നത്.

Keywords:  Medical store, Robbery, Nileshwaram, Hospital.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia