ഗവ. കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ നിന്നും ഉപയോഗം കഴിഞ്ഞ് നശിപ്പിക്കേണ്ട സിറിഞ്ചുകളും മറ്റും സൂക്ഷിക്കുന്നത് അലക്ഷ്യമായി; പ്രതിഷേധം ശക്തം
Oct 17, 2017, 20:22 IST
ബദിയടുക്ക: (www.kasargodvartha.com 17.10.2017) ബദിയടുക്ക ഗവ. കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ നിന്നും ഉപയോഗം കഴിഞ്ഞ് നശിപ്പിക്കേണ്ട സിറിഞ്ചുകളും മറ്റും സൂക്ഷിക്കുന്നത് അലക്ഷ്യമായി. ഇതിനെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. ആശുപത്രിയുടെ പുറത്താണ് ഇവ ബക്കറ്റില്‍ സൂക്ഷിക്കുന്നതെന്നും കുട്ടികളടക്കം ഇത് എടുത്ത് കൈകാര്യം ചെയ്യാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
മനുഷ്യ ജീവന്‍ സംരക്ഷിക്കേണ്ട ആശുപത്രി ജീവനക്കാര്‍ തന്നെ ഇത്തരത്തില്‍ ആശുപത്രി ഉപകരണങ്ങള്‍ അലക്ഷ്യമായി കൈകാര്യം ചെയ്യുകയാണ്. സിറിഞ്ചുകളും മറ്റ് മരുന്ന് കുപ്പികളും കുട്ടികള്‍ക്ക് എടുക്കാന്‍പാകത്തിലുള്ള സ്ഥലത്ത് സൂക്ഷിക്കുന്നതും നശിപ്പിക്കാതിരിക്കുന്നതും അണുബാധകള്‍ പകരാനുള്ള സാധ്യതയേറെയാണ്. അതിന്റെ ഗൗരവം കണക്കിലെടുത്ത് ഉപേക്ഷിക്കുന്ന വസ്തുക്കള്‍ കുട്ടികളുടെ കൈയില്‍ എളുപ്പം കിട്ടാത്ത രീതിയില്‍ സൂക്ഷിക്കണമെന്ന് ചൈല്‍ഡ് പ്രൊടക്ട് ടീം സംസ്ഥാന ട്രഷറര്‍ ഉമ്മര്‍ പാട്‌ലടുക്ക, ജില്ലാ വൈസ് പ്രസിഡന്റ് ഹമീദ് ബദിയടുക്ക എന്നിവര്‍ ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Badiyadukka, Protest, Badiyadukka CHC, Medical waste keep in public place; protest