കിടപ്പിലായ രോഗികളെ മെഡിക്കല്‍ സംഘം പരിശോധിച്ച് തുടങ്ങി
Apr 30, 2015, 10:53 IST
കാസര്‍കോട്: (www.kasargodvartha.com 30/04/2015) മെയ് 14ന് കാസര്‍കോട് നടക്കുന്ന മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടി കരുതല്‍ 2015 ലേക്ക് ലഭിച്ച അപേക്ഷകളുടെ അടിസ്ഥാനത്തില്‍ കിടപ്പ് രോഗികളെ സര്‍ക്കാര്‍ ഡോക്ടര്‍മാരും റവന്യു ഉദ്യോഗസ്ഥരും സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി തുടങ്ങി. കിടപ്പിലായ രോഗികളെ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടിയില്‍ പങ്കെടുപ്പിക്കേണ്ടതില്ല. മെഡിക്കല്‍ സംഘം നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കും. അപേക്ഷകള്‍ മേയ് 14ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പരിഹരിക്കും. ജനസമ്പര്‍ക്കപരിപാടിയില്‍ കിടപ്പ് രോഗികളുടെ പ്രതിനിധികള്‍ പങ്കെടുത്താല്‍ മതി.
നാല് താലൂക്കുകളിലും അഡീഷണല്‍ തഹസില്‍ദാര്‍മാരുടെ നേതൃത്വത്തിലുള്ള റവന്യു ഉദ്യോഗസ്ഥരും മെഡിക്കല്‍ സംഘത്തോടൊപ്പമുണ്ട്. ആദ്യ ദിവസം 22 രോഗികളെയാണ് പരിശോധിച്ചത്. ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി എന്‍ ദേവിദാസ് മഞ്ചേശ്വരം, കാസര്‍കോട് താലൂക്കുകളില്‍ സംഘത്തോടൊപ്പം രോഗികളെ സന്ദര്‍ശിച്ചു. മഞ്ചേശ്വരം താലൂക്കില്‍ കുമ്പള പി എച്ച് സി യിലെ ഡോ ശിഹാബ്, അഡീഷണല്‍ തഹസില്‍ദാര്‍ വി ജയരാജ്, കാസര്‍കോട് താലൂക്കില്‍ ജനറലാശുപത്രിയിലെ ഡോ. കായഞ്ഞി, അഡീഷണല്‍ തഹസില്‍ദാര്‍ എന്‍ പ്രഭാകര, ഹോസ്ദുര്‍ഗില്‍ ഡപ്യൂട്ടി ഡി എം ഒ ഡോ എം സി വിമല്‍രാജ്, അഡീഷണല്‍ തഹസില്‍ദാര്‍ രവികുമാര്‍, വെള്ളരിക്കുണ്ട് താലൂക്കില്‍ എണ്ണപ്പാറ പി എച്ച് സിയിലെ ഡോ ആര്‍ അനില്‍കുമാര്‍ അഡീഷണല്‍ തഹസില്‍ദാര്‍ രാമചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണ് കിടപ്പ് രോഗികളെ സന്ദര്‍ശിച്ചത്. കിടപ്പിലായ രോഗികളുടെ അമ്പതോളം അപേക്ഷകളാണ് പരിഗണനയിലുള്ളത്.
അപേക്ഷകളുടെ അന്തിമ പരിശോധന 3ന്
മെയ് 14ന് കാസര്‍കോട് നടക്കുന്ന മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടി കരുതല്‍ 2015 ലേക്ക് ലഭിച്ച അപേക്ഷകളുടെ അന്തിമപരിശോധന മെയ് മൂന്നിന് ഉച്ചയ്ക്ക്‌ശേഷം 2.30ന് മന്ത്രി കെ.പി മോഹനന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുന്ന യോഗത്തില്‍ നടക്കും.
അപേക്ഷകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുളള മുഴുവന്‍ ഓഫീസര്‍മാരും നടപടി പൂര്‍ത്തിയാക്കി ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു വരുന്നു. മൂന്നിന് നടക്കുന്ന സ്‌ക്രീനിംഗ് യോഗത്തില്‍ ബന്ധപ്പെട്ട മുഴുവന്‍ ജില്ലാതല ഓഫീസര്‍മാരും സംബന്ധിക്കണമെന്ന് ജില്ലാ കളക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ അറിയിച്ചു.
Also Read:
നേപ്പാളില്‍ പാക്കിസ്ഥാന്റെ ബീഫ് വിതരണം
Keywords Kasaragod, Kerala, Oommen Chandy, Medical Officers, House, Visit, Medical team visited the home of patients.
Advertisement: