Medical Error | 'ശസ്ത്രക്രിയയിൽ കൈപ്പിഴ'; പത്തു വയസുകാരന്റെ ഹ്യദയ ഞരമ്പ് മുറിഞ്ഞതായി പരാതി; കേസെടുത്ത് മനുഷ്യാവകാശ കമീഷൻ
● കേസ് കാസർകോട് നടക്കുന്ന അടുത്ത സിറ്റിംഗിൽ വീണ്ടും പരിഗണിക്കും.
● 15 ദിവസത്തിനകം ജില്ല മെഡിക്കൽ ഓഫീസർ വിശദമായ റിപ്പോര്‍ട്ട് സമർപ്പിക്കണം.
കാസർകോട്: (KasargodVartha) കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിൽ നടന്ന ഹെർണിയ ശസ്ത്രക്രിയയിൽ പത്തുവയസ്സുകാരന്റെ ഹൃദയത്തിലേക്കുള്ള ഞരമ്പ് ഡോക്ടറുടെ കൈപ്പിഴ മൂലം മുറിഞ്ഞു എന്ന ആരോപണത്തെ തുടർന്ന് അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ.
കമ്മീഷന്റെ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്, കാസർകോട് ജില്ലാ മെഡിക്കൽ ഓഫീസറെ 15 ദിവസത്തിനകം വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ചു. ഈ കേസ് കാസർകോട് നടക്കുന്ന അടുത്ത സിറ്റിംഗിൽ വീണ്ടും പരിഗണിക്കും.
ശസ്ത്രക്രിയയ്ക്കിടെ ഞരമ്പ് അബദ്ധത്തിൽ മുറിഞ്ഞുപോയെന്ന് ഡോക്ടർ തന്നോട് അറിയിച്ചതായി കുട്ടിയുടെ പിതാവ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ ഈ കേസ് സ്വമേധയാ രജിസ്റ്റർ ചെയ്യുകയായിരുന്നു.
#MedicalError #Kasaragod #HumanRights #HealthInvestigation #DoctorNegligence #ChildHealth