മെഡിക്കല്‍ കോളജ്: മുഖ്യമന്ത്രി കള്ളം പറയുന്നു: വെല്‍ഫെയര്‍ പാര്‍ട്ടി
Jul 25, 2015, 15:32 IST
കാസര്‍കോട്: (www.kasargodvartha.com 25/07/2015) മെഡിക്കല്‍ കോളജ് തറക്കല്ലിടല്‍ മുഖ്യമന്ത്രിയും ഭരണ കക്ഷികളും വന്‍ ആഘോഷമാക്കി നടത്തിയിട്ട് വര്‍ഷം കഴിഞ്ഞിട്ടും മെഡിക്കല്‍ കോളേജ് പ്രാരംഭ നടപടികള്‍ പോലും നടക്കാതെ മുടങ്ങിക്കിടക്കുകയാണ്. ജനസംബര്‍ക്ക പരിപാടിക്ക് വന്ന മുഖ്യമന്ത്രി പച്ചക്കള്ളം ആവര്‍ത്തിക്കുകയാണ്. പച്ചക്കള്ളം മാത്രം പറയുന്ന മുഖ്യമന്ത്രിയെ താങ്ങി നിര്‍ത്തുന്ന ഭരണ കക്ഷി എം.എല്‍. എ. മാര്‍ക്കും ഈ വിഷയത്തില്‍ എന്തുണ്ട് നിലപാട് എന്നറിയാന്‍ താല്‍പര്യമുണ്ടെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ എക്‌സിക്യൂട്ടീവ് യോഗം അഭിപ്രായപ്പെട്ടു.
എന്‍ഡോസള്‍ഫാന്‍ ദുരിതം അനുഭവിക്കുന്ന ജില്ലക്ക് പ്രത്യേക പരിഗണന ഉണ്ടാവുമെന്ന് പൊതു ജനത്തെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു മുഖ്യമന്ത്രി. നാളിതു വരെ കാസര്‍കോടിനെ വാഗ്ദാനങ്ങള്‍ മാത്രം നല്‍കി പറ്റിക്കുന്ന ഭരണ കൂടത്തെ പൊതുജനം തിരിച്ചറിയുക തന്നെ ചെയ്യും. യോഗം വിലയിരുത്തി. മെഡിക്കല്‍ കോളേജ് വിഷയത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി.
യോഗത്തില്‍ ജില്ലാ വൈസ് പ്രസിഡന്റ് സി.എച്ച് മുത്തലിബ് അധ്യക്ഷത വഹിച്ചു. കെ. രാമകൃഷ്ണന്‍, ഹമീദ് കക്കണ്ടം, മുഹമ്മദ് വടക്കേക്കര, അബ്ദുല്‍ ലത്വീഫ് കുമ്പള തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി അമ്പൂഞ്ഞി തലക്ലായി സ്വാഗതവും പി.കെ. അബ്ദുല്ല നന്ദിയും പറഞ്ഞു.
Keywords: Kasaragod, Kerala, Medical College, Oommen Chandy, Medical college: Welfare party's statement.
Advertisement: