city-gold-ad-for-blogger

രോഗികള്‍ക്ക് സ്‌നേഹ സ്പര്‍ശവുമായി കൊച്ചു ഡോക്ടര്‍മാര്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 10.11.2016) കിടപ്പ് രോഗികള്‍ക്ക് സ്‌നേഹത്തിന്റേയും സാന്ത്വനത്തിന്റേയും തലോടലുമായി പി എന്‍ പണിക്കര്‍ സൗഹൃദ ആയുര്‍വേദ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ത്ഥി ഡോക്ടര്‍മാര്‍ രംഗത്തിറങ്ങുന്നു. നീലേശ്വരം റോട്ടറി ക്ലബ്ബ്, കോളജിലെ എന്‍എസ്എസ് യൂണിറ്റ്, കാസര്‍കോട് ഇനീഷ്യേറ്റീവ് ഇന്‍ പാലിയേറ്റീവ് എന്നിവര്‍ ചേര്‍ന്ന് നടപ്പിലാക്കുന്ന സ്പര്‍ശം പദ്ധതിയുടെ ഭാഗമായാണിത്.

യൂണിറ്റ് ഉദ്ഘാടനം റോട്ടറി മുന്‍ ഡിസ്ട്രിക് ഗവര്‍ണര്‍ വിജി നായനാര്‍ നിര്‍വ്വഹിച്ചു. നീലേശ്വരം റോട്ടറി പ്രസിഡണ്ട് പി ഇ ഷാജിത്ത് അധ്യക്ഷത വഹിച്ചു. ട്രസ്റ്റ് മേനേജര്‍ കുഞ്ഞിക്കണ്ണന്‍, ഡോ. ശശിധരന്‍, ഡോ. മോഹനന്‍, ഡോ. മധുസൂദനന്‍, സായ്മീര, റോട്ടറി ഭാരവാഹികളായ ടി ജെ സന്തോഷ്, സുജിത് കുമാര്‍ എന്നിവര്‍ സംസാരിച്ചു. പാലിയേറ്റീവ് പരിശീലകന്‍ ബി അജയ് കുമാര്‍ ക്ലാസെടുത്തു.

രോഗികള്‍ക്ക് സ്‌നേഹ സ്പര്‍ശവുമായി കൊച്ചു ഡോക്ടര്‍മാര്‍

Keywords:  kasaragod, Kanhangad, Nileshwaram, Patient's, helping hands, inauguration, Paliative-care-society, Programme, College, Students, Medical College, PN Panikkar Souhrida College.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia