city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട് മെഡിക്കല്‍ കോളജ് രണ്ടുവര്‍ഷത്തിനകം യാഥാര്‍ഥ്യമാക്കും: മന്ത്രി വി.എസ് ശിവകുമാര്‍

കാസര്‍കോട്: (www.kasargodvartha.com 09/02/2015) കാസര്‍കോട് മെഡിക്കല്‍ കോളജ് 2016-17 പദ്ധതി വര്‍ഷത്തോടെ യാഥാര്‍ഥ്യമാക്കുമെന്ന് ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ പറഞ്ഞു. കാഞ്ഞങ്ങാട് ജില്ലാആശുപത്രിയിലും കാസര്‍കോട് ജനറല്‍ ആശുപത്രിയിലും ആരംഭിച്ച കാരുണ്യ കമ്മ്യൂണിറ്റി ഫാര്‍മസികള്‍ ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണ ടെണ്ടര്‍ 12 ന് തുറക്കും. നബാര്‍ഡിന്റെ 68 കോടിരൂപയടക്കം 388കോടി രൂപ ചെലവ്കണക്കാക്കിയിട്ടുള്ളത്. കാസര്‍കോട് പാക്കേജില്‍നിന്നും 25 കോടി രൂപ ഇതിനകം നീക്കിവച്ചിട്ടുണ്ട്.

കാഞ്ഞങ്ങാട് സംസ്ഥാനത്തെ 29ാമത്തേയും കാസര്‍കോട് 30ാമത്തേയും കാരുണ്യ ഫാര്‍മസിയാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്. 12 ശതമാനംമുതല്‍ 93 ശതമാനം വരെ വിലക്കുറവിലാണ് ഇവിടെനിന്നും മരുന്ന് നല്‍കുന്നത്. 2500 ഇനം മരുന്നുകള്‍ ഇതിനകം ഫാര്‍മസിയിലുണ്ട്. കാന്‍സര്‍, കരള്‍ രോഗം ഉള്‍പ്പെടെ  രോഗങ്ങള്‍ക്കുള്ള മരുന്നുകളും വിലക്കുറവില്‍ ഇവിടെ ലഭ്യമാണ്. ജില്ലാആശുപത്രിയിലും ജനറല്‍ആശുപത്രിയിലും ഉടന്‍തന്നെ ഹീമോഫീലിയ മരുന്ന് ലഭ്യമാക്കും.
കാസര്‍കോട് മെഡിക്കല്‍ കോളജ് രണ്ടുവര്‍ഷത്തിനകം യാഥാര്‍ഥ്യമാക്കും: മന്ത്രി വി.എസ് ശിവകുമാര്‍

ഫാക്ട് 8, ഫാക്ട് 9 മരുന്നുകള്‍ ലഭ്യമാക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.  ഹീമോഫീലിയ ചികിത്സ സഹായമായി ഇവര്‍ക്കു ലഭിക്കുന്ന രണ്ടു ലക്ഷം രൂപ കൂടാതെ ഒരു ലക്ഷംരൂപ അനുവദിക്കും. രണ്ടുലക്ഷം വിനിയോഗിച്ചവര്‍ക്ക് ആപേക്ഷ ലഭിച്ച മുറക്ക് ഒരു ലക്ഷംകൂടി ലഭ്യമാക്കും. കാസര്‍കോട് എക്‌സറെ യൂണിറ്റ് ഉടന്‍ ആരംഭിക്കും. കാസര്‍കോട് പാക്കേജില്‍നിന്നും 4.25ലക്ഷം രൂപ ഇതിനായി വിനിയോഗിക്കും. ജനറല്‍ആശുപത്രിയില്‍ കൂടുതല്‍ രോഗികള്‍ കിടത്തിചികില്‍സയ്ക്കായി പുതിയ ബ്ലോക്ക് ആരംഭിക്കും. എന്‍ആര്‍എച്ച് എമ്മിന്  ഇതിനായി 75 ലക്ഷംരൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കാസര്‍കോട് ജനറല്‍ ആശുപത്രി പരിസരത്ത് നടന്ന ചടങ്ങില്‍ എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷതവഹിച്ചു.

ജില്ലാകലക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. മുംതാസ് ഷുക്കൂര്‍, കാസര്‍കോട് നഗരസഭ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുള്‍ റഹ്മാന്‍കുഞ്ഞി, നഗരസഭാംഗം എം ശ്രീലത, ആശുപത്രിസൂപ്രണ്ട് ഡോ. നാരായണ നായ്ക്, കാസര്‍കോട് ഡിപിഎം ഡോ. മുഹമ്മദ് അഷീല്‍, എന്നിവര്‍ സംസാരിച്ചു. ഡെപ്യൂട്ടി ഡിഎംഒ വിമല്‍രാജ് റിപോര്‍ട്ട് അവതരിപ്പിച്ചു. കെഎംഎസ് സി എംല്‍ ഡെപ്യൂട്ടി മാനേജര്‍ സാല്‍ജി നന്ദി പറഞ്ഞു. കാഞ്ഞങ്ങാട് ജില്ലാശൂപത്രിയില്‍ നടന്ന ചടങ്ങില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി പി ശ്യാമളാദേവി അധ്യക്ഷത വഹിച്ചു. കെ കുഞ്ഞിരാമന്‍ എംഎല്‍എ(ഉദുമ), ജില്ലാപ ഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‌പേഴ്‌സണ്‍ കെ സുജാത, കൗണ്‍സിലര്‍  സി കെ വത്സലന്‍, ആശുപത്രി സൂപ്രണ്ട് ഡോ. സുനിത നന്ദന്‍ എന്നിവര്‍ സംസാരിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kasaragod, Kerala, Medical College, Construction plan, Health, Minister VS Shivakumar, Medical College construction to complete within 2 years: Minister VS Sivakumar.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia