city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കിനാനൂര്‍ കരിന്തളം പഞ്ചായത്തില്‍ മെഡിക്കല്‍ കോളജ് നിര്‍മാണം അനിശ്ചിതത്വത്തില്‍; സി പി എം-സി പി ഐ നേതൃത്വങ്ങള്‍ക്കെതിരെ അണികള്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 11/04/2017) കിനാനൂര്‍കരിന്തളം ഗ്രാമപഞ്ചായത്തില്‍ മെഡിക്കല്‍ കോളജ് നിര്‍മാണം അനിശ്ചിതത്വത്തിലായത് സിപിഎം-സിപിഐ നേതൃത്വങ്ങള്‍ക്കെതിരെ അണികള്‍ രംഗത്തുവരാന്‍ ഇടവരുത്തി. രണ്ട് പാര്‍ട്ടികളുടെയും നേതൃത്വങ്ങള്‍ കാണിക്കുന്ന നിസംഗതയാണ് ഇതിനുകാരണമെന്നാണ് അണികളുടെ വിമര്‍ശനം.

ഇവിടെ മെഡിക്കല്‍ കോളജ് നിര്‍മിക്കാന്‍ സ്ഥലം വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ സര്‍വകലാശാല രണ്ടുതവണയാണ് റവന്യൂവകുപ്പിന് കത്തയച്ചത്. എന്നാല്‍ യാതൊരു മറുപടിയും നല്‍കാതെ റവന്യൂവിഭാഗം മൗനത്തിലാണ്. കാസര്‍കോട് ജില്ലക്ക് റവന്യൂവകുപ്പ് ഭരിക്കുന്ന മന്ത്രിയുണ്ടായിട്ടുപോലും ഇക്കാര്യത്തില്‍ അലംഭാവം തുടരുന്നതിനെ സിപിഐ അണികള്‍ ചോദ്യം ചെയ്തുതുടങ്ങിയിട്ടുണ്ട്.

കിനാനൂര്‍ കരിന്തളം പഞ്ചായത്തില്‍ മെഡിക്കല്‍ കോളജ് നിര്‍മാണം അനിശ്ചിതത്വത്തില്‍; സി പി എം-സി പി ഐ നേതൃത്വങ്ങള്‍ക്കെതിരെ അണികള്‍

റവന്യൂ വകുപ്പ് സിപിഐക്കായതിനാല്‍ ഇതിനുത്തരം പറയേണ്ട ബാധ്യതയാണ് നേതൃത്വത്തിനുള്ളത്. അതേസമയം കിനാനൂര്‍കരിന്തളം പഞ്ചായത്ത് ഭരണം സിപിഎമ്മിനായതിനാല്‍ ഈ വിഷത്തില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ സിപിഎം നേതൃത്വത്തിനുമാവില്ല. രണ്ടുപാര്‍ട്ടികളും താല്‍പ്പര്യമെടുത്താല്‍ മെഡിക്കല്‍ കോളജ് യാഥാര്‍ഥ്യമാകുമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

കിനാനൂര്‍ വില്ലേജില്‍പെടുന്ന 500 ഏക്കര്‍ സ്ഥലം മെഡിക്കല്‍ കോളജ് നിര്‍മാണത്തിനായി വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ സര്‍വകലാശാല രണ്ടുവര്‍ഷം മുമ്പ് റവന്യൂ വകുപ്പിന് അപേക്ഷ നല്‍കിയിരുന്നു. നീലേശ്വരം ചിറ്റാരിക്കാല്‍ റോഡരികില്‍ മഞ്ഞളംകാട് എന്ന സ്ഥലം മെഡിക്കല്‍ കോളജ് നിര്‍മാണത്തിന് വിട്ടുനല്‍കാനാണ് സര്‍വകലാശാല ആവശ്യപ്പെട്ടത്. എന്നാല്‍ ഒരു മറുപടിയുമുണ്ടായില്ല. കഴിഞ്ഞ ദിവസം ഇക്കാര്യം ഓര്‍മിപ്പിച്ച് സര്‍വകലാശാല അധികൃതര്‍ റവന്യൂവകുപ്പിന് വീണ്ടും കത്തയക്കുകയായിരുന്നു.

ആരോഗ്യസര്‍വകലാശാലയുടെ അഫിലിയേഷനോടുകൂടിയ മെഡിക്കല്‍ കോളജ് നിര്‍മിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇ എസ് ഐ ആശുപത്രി ഉല്‍പ്പെടെ ആരംഭിക്കുന്നതിനും പദ്ധതിയുണ്ട്. കിനാനൂര്‍ കരിന്തളം പഞ്ചായത്തില്‍ മെഡിക്കല്‍ കോളജ് വന്നാല്‍ മലയോരമേഖലയിലെ ആദിവാസികള്‍ ഉള്‍പ്പെടെയുളളവര്‍ക്ക് ഏറെ പ്രയോജനപ്പെടും.

കിനാനൂര്‍കരിന്തളം, കോടോംബേളൂര്‍, മടിക്കൈ, കയ്യൂര്‍ചീമേനി, ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി, ബളാല്‍ എന്നീ പഞ്ചായത്തുകളിലെയും കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭകളിലേയും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കും ആശുപത്രി കൊണ്ട് ഏറെ പ്രയോജനമുണ്ടാകും. ഇപ്പോള്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ അടക്കമുള്ളവര്‍ക്ക് ആശ്രയിക്കേണ്ടിവരുന്നത് മംഗളൂരുവിലെ ആശുപത്രികളെയും പരിയാരം മെഡിക്കല്‍ കോളജിനെയുമാണ്.

റോഡ്, വെള്ളം, വൈദ്യുതി തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങളെല്ലാം ലഭ്യമായിട്ടും മെഡിക്കല്‍ കോളജിനുവേണ്ടി ഇവിടെ സ്വാധീനമുള്ള പാര്‍ട്ടികളും ബന്ധപ്പെട്ട വകുപ്പും ഇടപെടാത്തത് ഈ നാടിനോടും ജനങ്ങളോടുമുള്ള വഞ്ചനയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kanhangad, Kasaragod, Panchayath, Medical College, Construction Plan, Against, CPM, CPI, Medical college construction in delemma.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia