മംഗളൂരുവിലെ ആശുപത്രിയിലേക്ക് പോകുന്നവര്‍ക്കുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന സംവിധാനം തലപ്പാടിയില്‍ നിന്നും ഒഴിവാക്കി; പകരം മഞ്ചേശ്വരം സി എച്ച് സിയില്‍
Apr 9, 2020, 21:03 IST
മഞ്ചേശ്വരം: (www.kasargodvartha.com 09.04.2020) മംഗളൂരുവിലെ ആശുപത്രികളില്‍ ചികിത്സയ്ക്കു പോകുന്ന രോഗികള്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ മഞ്ചേശ്വരം സി എച്ച്‌സിയില്‍ സംവിധാനമൊരുക്കി. തലപ്പാടി ചെക്ക്‌പോസ്റ്റിന് സമീപത്തുള്ള സംവിധാനം ഒഴിവാക്കും. വെള്ളിയാഴ്ച മുതല്‍ ഇവിടെ സേവനം ലഭ്യമാവുകയില്ല.
ആശുപത്രിയില്‍ നിന്നുള്ള റിപ്പോര്‍ട്ട് വേണമെന്ന കര്‍ണാടക സര്‍ക്കാറിന്റെ കര്‍ശന നിബന്ധനയെ തുടര്‍ന്നാണ് മഞ്ചേശ്വരം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ 24 മണിക്കൂറും മെഡിക്കല്‍ ഓഫീസര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള സേവനം ലഭ്യമാക്കുന്നതെന്ന് കാസര്‍കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ എവി രാംദാസ് അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് മഞ്ചേശ്വരം സി എച്ച് സി ഓഫീസര്‍ ഡോ. ഷൈനയുടെ 9945560213 നമ്പറില്‍ ബന്ധപ്പെടാം.

Keywords: Kasaragod, Kerala, News, Manjeshwaram, Hospital, Thalappady, Medical certificate will be given from Manjeshwaram CHC