city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നഗരപരിധിയില്‍ ആരോഗ്യ സംരക്ഷണത്തിനായി 38 വാര്‍ഡുകളിലും മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും.

കാസര്‍കോട്: (www.kasargodvartha.com 15.01.2015) വൃക്കരോഗമുക്ത കാസര്‍കോടിനായി കെ.ഡി.സി ലാബിന്റെയും, നഗരസഭ കുടുംബശ്രിയുടെയും, ജനമൈത്രി പോലീസിന്റെയും സംയുക്താഭിമുഖ്യത്തില്‍ നഗരസഭയിലെ 38 വാര്‍ഡുകളിലും സൗജന്യ ഷുഗര്‍-പ്രഷര്‍ പരിശോധനക്യാമ്പ് നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.വേള്‍ഡ് കിഡ്ണി ദിനത്തിന്റെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

ക്യാമ്പിന്റെ നഗരസഭാതല ഉദ്ഘാടനം ജനവരി 18 തിങ്കളാഴ്ച്ച രാവിലെ 10.30 ന് നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെ.എം അബ്ദുള്‍ റഹിമാന്റെ അദ്ധ്യക്ഷതയില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ബി.ഫാത്തിമ ഇബ്രാഹിം നിര്‍വ്വഹിക്കും.ചടങ്ങില്‍ വൈസ് ചെയര്‍മാന്‍ എല്‍.എ മുഹമ്മദ് ഹാജി മുഖ്യാതിഥി ആയിരിക്കും.

ചടങ്ങില്‍ കെ.ഡി.സി ലാബിന്റെ ഐ.എസ്.ഒ സര്‍ട്ടിഫിക്കേറ്റ് പ്രസന്റേഷന്‍ കാസര്‍കോട് സി.ഐ പി.കെ സുധാകരന്‍ നിര്‍വ്വഹിക്കും. യോഗത്തില്‍ നഗരസഭ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ഷക്കീല മജീദ് സ്വാഗതം പറയും. സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി അദ്ധ്യക്ഷന്‍മാരായ നജുമുന്നിസ, അഡ്വ.സി.എം മുനീര്‍, സമിന മുജീബ്, മിസിരിയ ഹമീദ്, നഗരസഭ സെക്രട്ടറി കെ.പി.വിനയന്‍, കൗണ്‍സിലര്‍മാരായ പി.രമേശന്‍, കെ.ദിനേശന്‍, കാസര്‍കോട് എസ്.ഐ പി.വി രാജന്‍, എ.എസ്.ഐ കെ.പി.വി രാജിവന്‍,യൂറോളജിസ്റ്റ് ഡോ.മുഹമ്മദ് സലീം,ഡയബറ്റോളജിസ്റ്റ് ഡോ.ഷെരീഫ് കെ.അഹമ്മദ്, കെ.ഡി.സി ലാബ് മാനേജിങ്ങ് ഡയറക്ടര്‍ കെ.പി അബു യാസര്‍, സഫറുള്ള എം പാട്ടേല്‍,ഹാരിസ് കൊറക്കോട് എന്നിവര്‍ ആശംസകള്‍ നേരും. നഗരസഭ സി.ഡി.എസ് മെമ്പര്‍ സെക്രട്ടറി കെ.പി രാജഗോപാലന്‍ നന്ദി പറയും.

ഓരോ വാര്‍ഡുകളിലും രാവിലെ 9 മുതല്‍ 12 മണിവരെയായിരിക്കും പരിശോധന ക്യാമ്പുകള്‍. പരിശോധനാ ക്യാമ്പില്‍ രോഗങ്ങള്‍ കണ്ടെത്തുന്നവര്‍ക്ക് തുടര്‍ചിക്ത്‌സയ്ക്ക് സൗകര്യമൊരുക്കും. 65 വയസ്സിന് മുകളിലും, കിടപ്പിലായവര്‍ക്കും സര്‍ക്കാറിന്റെ വിവിധ പദ്ധതികളിലൂടെ സൗജന്യ ചികിത്സ നല്‍കുവാന്‍ നഗരസഭ പദ്ധതിയൊരുക്കിയതായി അവര്‍ അറിയിച്ചു.ജനവരി 18 മുതല്‍ മാര്‍ച്ച് 10 വരെയാണ് വാര്‍ഡുകളിലെ ക്യാമ്പുകള്‍ നടക്കുക.ഓരോ വാര്‍ഡിന്റെയും തീയ്യതികള്‍ പിന്നീട് അറിയിക്കുന്നതായിരിക്കും.

വാര്‍ത്ത സമ്മേളനത്തില്‍ നഗരസഭാ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ഷക്കീല മജീദ്, സി.ഡി.എസ് വൈസ് ചെയര്‍പേഴ്‌സണ്‍ സൂഹറ അബ്ദുള്‍ റഹിമാന്‍, കെ.ഡി.സി ലാബ് മാനേജിങ്ങ് ഡയറക്ടര്‍ കെ.പി അബു യാസര്‍, എം.എന്‍.യു ട്രസ്റ്റ് പി.ആര്‍.ഒ സഫറുള്ള എം പട്ടേല്‍ എന്നിവര്‍ സംബന്ധിച്ചു.

നഗരപരിധിയില്‍ ആരോഗ്യ സംരക്ഷണത്തിനായി 38 വാര്‍ഡുകളിലും മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും.

Keywords: kasaragod, Kasaragod-Municipality, Medical-camp, Press meet, Municipal Conference Hall

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia