city-gold-ad-for-blogger

അര്‍ഹരായ മുഴുവന്‍ പേരെയും പരിശോധിച്ചില്ലെങ്കില്‍ ജൂലൈ 10 ന് നടക്കുന്ന മെഡിക്കല്‍ ക്യാമ്പ് തടയും; എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരസമിതി

കാസര്‍കോട്: (www.kasargodvartha.com 08.07.2019) എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ കണ്ടെത്താന്‍ ജൂലൈ 10 ന് ബോവിക്കാനത്ത് നടത്തുന്ന ക്യാമ്പില്‍ അര്‍ഹരായ മുഴുവന്‍ രോഗികളെയും പരിശോധിച്ചില്ലെങ്കില്‍ ക്യാമ്പ് തടയാന്‍ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമര സമിതി യോഗം തീരുമാനിച്ചു.

ദുരിതബാധിത പഞ്ചായത്തുകളിലെ ലിസ്റ്റില്‍പ്പെടാത്ത മുഴുവന്‍ രോഗികളെയും പരിശോധിക്കാനായി പതിനൊന്ന് കേന്ദ്രങ്ങളില്‍ ക്യാമ്പ് നടത്താനായിരുന്നു റവന്യു മന്ത്രി അധ്യക്ഷനായ സെല്‍യോഗത്തിന്റെ തീരുമാനമെങ്കിലും 2017 ല്‍ സംഘടിപ്പിച്ച ക്യാമ്പിലേക്ക് രജിസ്ട്രേഷന്‍ ചെയ്ത് എത്താന്‍ സാധിക്കാത്തവര്‍ക്ക് മാത്രമായി പുതിയ ക്യാമ്പിനെ പരിമിതപ്പെടുത്തിയത് തികഞ്ഞ അനീതിയാണ്.

മൊഗ്രാല്‍പുത്തൂര്‍, മുളിയാര്‍, കാറഡുക്ക, മധൂര്‍, ദേലമ്പാടി, കുറ്റിക്കോല്‍, ബേഡഡുക്ക പഞ്ചായത്തുകളിലെയും, കാസര്‍കോട് നഗര സഭയിലെയും രോഗികള്‍ക്ക് മത്രമാണ്

ഇപ്പോള്‍ അവസരമൊരുക്കിയിട്ടുള്ളത്. 2017 ലെ ക്യാമ്പിന് ശേഷം ദുരിതബാധിത പഞ്ചായത്തുകളില്‍ ജനിക്കുന്ന കുട്ടികളില്‍ കാണുന്ന ബുദ്ധിമാന്ദ്യം, ഓട്ടിസം, വൈകല്യങ്ങള്‍, മാസം തികയാത്ത പ്രസവം, സ്ത്രീ സംബന്ധമായ രോഗങ്ങള്‍, കാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ ഇപ്പോഴും വലിയ തോതില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഇവരെയെല്ലാം കൂടി പരിശോധനക്ക് വിധേയമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

2017ല്‍ രജിസ്റ്റര്‍ ചെയ്ത് ക്യാമ്പില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത കാറഡുക്ക പഞ്ചായത്തിലെ 52 ല്‍ 20 രോഗികളും, മുളിയാറില്‍ 38 ല്‍ 10 രോഗികളും മരണപ്പെട്ടിരിക്കുകയാണ്. ക്യാമ്പില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതിനാലാണ് ലിസ്റ്റില്‍പ്പെടാതെ പോയത്. രജിസ്ട്രേഷന്‍ നടത്തി മരണപ്പെട്ടവര്‍ക്ക് കൂടി സഹായം ലഭ്യമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കാര്യത്തിലുള്ള സുപ്രിം കോടതി വിധി സമയബന്ധിതമായി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ദുരിതബാധിതര്‍ക്ക് വേണ്ടുന്ന നിയമ സഹായം ലഭ്യമാക്കുന്നതിന് വിദഗ്ദ അഭിഭാഷകരെ ഉള്‍പ്പെടുത്തി നിയമ സെല്‍ രൂപീകരിക്കും.

സുപ്രിം കോടതി നിര്‍ദ്ദേശിച്ച പാലിയേറ്റീവ് ആശുപത്രി ഉടന്‍ നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണ മെന്ന് യോഗം ആവശ്യപ്പെട്ടു. ഇതിനായി എംപി മുഖേന സമര്‍ദ്ദം ചെലുത്തും. എന്‍ഡോസള്‍ഫാന്‍ കമ്പനിയും, പ്ലാന്റേഷന്‍ കോര്‍പറേഷനും മുഖ്യ പ്രതികളെന്ന് സുപ്രിം കോടതി കണ്ടെത്തിയ സാഹചര്യത്തില്‍ ഇവയില്‍ നിന്ന് നഷ്ടം ഈടാക്കി പുനരധിവാസ പദ്ധതി തയ്യാറാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

എന്‍ഡോസള്‍ഫാന്‍ കമ്പനിക്കൊപ്പം നില്‍ക്കുന്ന ജില്ലാ കലക്ടറുടെ നിലപാടില്‍ യോഗം പ്രതിഷേധിച്ചു. പ്രൊഫസര്‍ എം എ റഹ്മാന്‍ ആധ്യക്ഷത വഹിച്ചു. കെ ബി മുഹമ്മദ് കുഞ്ഞി, കെ കെ അശോകന്‍, മാഹിന്‍ കേളോട്ട്, മോഹനന്‍ പുലിക്കോടന്‍, ബി സി കുമാരന്‍, ഷെരീഫ് കൊടവഞ്ചി, മസൂദ് ബോവിക്കാനം, മന്‍സൂര്‍ മല്ലത്ത്, കെ കൊട്ടന്‍, കൂക്കള്‍ ബാലകൃഷ്ണന്‍, എം കെ രാധാകൃഷ്ണന്‍, ജമീല അഹമ്മദ്, ശ്രീനിവാസ നായക്, അബ്ദുല്‍ ഹഖിം പടിഞ്ഞാര്‍, അര്‍ഷാദ് പ്രസംഗിച്ചു.

അര്‍ഹരായ മുഴുവന്‍ പേരെയും പരിശോധിച്ചില്ലെങ്കില്‍ ജൂലൈ 10 ന് നടക്കുന്ന മെഡിക്കല്‍ ക്യാമ്പ് തടയും; എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരസമിതി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, News, Kerala, Endosulfan-victim, Strike, Endosulfan, Medical-camp, Medical camp for victims of Endosulfan 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia