city-gold-ad-for-blogger

പാരമ്പര്യ കളരി മര്‍മ നാട്ടുവൈദ്യ ഫെഡറേഷന്‍ കല്ലടകുറ്റിയില്‍ മെഡിക്കല്‍ ക്യാമ്പും മരുന്നു വിതരണവും നടത്തി

കാസര്‍കോട്: (www.kasargodvartha.com 12/01/2016) പാരമ്പര്യ കളരി മര്‍മ നാട്ടു വൈദ്യ ഫെഡറേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി (STU) കല്ലടകുറ്റി സി.എം സെന്ററിന്റെ സഹായത്തോടെ കല്ലടകുറ്റിയില്‍ സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. കെ. മൊയ്തീന്‍ കോയ ഗുരുക്കളുടെ (ശാഫി ദവാഖാന - അതിഞ്ഞാല്‍) അധ്യക്ഷതയില്‍ കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഓമന രാമചന്ദ്രന്‍ ക്യാമ്പില്‍ സൗജന്യ മരുന്ന് വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

പ്രശസ്ത മനശ്ശാസ്ത്രജ്ഞന്‍ ഹക്കീം അബ്ദുല്ല മൗലവി 'രോഗം വരാതിരിക്കാനുള്ള വഴികള്‍' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. ഒ.കെ.എം അലി ഗുരുക്കള്‍ (കോഴിക്കോട് ബാലുശ്ശേരി), സി.കെ മൊയ്തീന്‍ കുട്ടി ഗുരുക്കള്‍ താമരശ്ശേരി ക്യാമ്പില്‍ രോഗികളെ പരിശോധിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ബി. രോഹിണി, എം. ശാന്തകുമാരി, കാറഡുക്ക മുന്‍ പഞ്ചായത്ത് മെമ്പര്‍ എം നാരായണന്‍ കൊളവയല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. മജീദ് മലബാരി സ്വാഗതവും വിനയകുമാര്‍ വൈദ്യര്‍ നന്ദിയും പറഞ്ഞു.

പാരമ്പര്യ കളരി മര്‍മ നാട്ടുവൈദ്യ ഫെഡറേഷന്‍ കല്ലടകുറ്റിയില്‍ മെഡിക്കല്‍ ക്യാമ്പും മരുന്നു വിതരണവും നടത്തി

Keywords : Camp, Inauguration, Kasaragod, Medical-camp, Health.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia