Media Workshop | മാധ്യമ ശിൽപശാല: പട്ടികവർഗ്ഗ വിഭാഗക്കാർക്കായുള്ള നൂതന പരിപാടി; ജില്ലാ കളക്ടർ കെ. ഇമ്പശേഖർ ഉദ്ഘാടനം ചെയ്തു
● മാധ്യമ മേഖലയും തൊഴിൽ സാധ്യതയും പരിചയിക്കാനുള്ള വേദിയാണിതെന്നും അവസരം പരമാവധി ഉപയോഗപ്പെടുത്തണമെന്നും കളക്ടർ പറഞ്ഞു.
● ജില്ലാ പ്ലാനിങ് ഓഫീസർ ടി. രാജേഷ് വിശിഷ്ടാതിഥിയായി.
കാസർകോട്: (KasargodVartha) പട്ടിക വർഗ്ഗ വിഭാഗക്കാർക്കായുള്ള നൂതന പരിപാടിയാണ് മാധ്യമ ശിൽപശാലയെന്നും, അഭിനന്ദനാര്ഹമെന്നും ജില്ലാ കളക്ടർ കെ. ഇമ്പശേഖർ പറഞ്ഞു. വിവര പൊതുജന സമ്പർക്ക വകുപ്പ്, ജില്ലാ ഇൻഫർമേഷൻ ഓഫീസും കാസർകോട് പട്ടികവർഗ്ഗ വികസന ഓഫീസും സംയുക്തമായി പട്ടികവർഗ്ഗ വിഭാഗക്കാർക്കായി സംഘടിപ്പിച്ച മാധ്യമ ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാധ്യമ മേഖലയും തൊഴിൽ സാധ്യതയും പരിചയിക്കാനുള്ള വേദിയാണിതെന്നും അവസരം പരമാവധി ഉപയോഗപ്പെടുത്തണമെന്നും കളക്ടർ പറഞ്ഞു.
ചടങ്ങില്‍ കാസർകോട് പട്ടികവർഗ്ഗ വികസന ഓഫീസർ മോഹൻദാസ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്ലാനിങ് ഓഫീസർ ടി. രാജേഷ് വിശിഷ്ടാതിഥിയായി. സിവില്‍ സ്റ്റേഷനിലെ ജില്ലാ ഇൻഫർമേഷൻ ഓഫീസ് പി.ആർ ചേമ്പറില്‍ നടത്തിയ ശിൽപശാലയിൽ ജില്ലാ പട്ടികജാതി വികസന ഓഫീസർ കെ.വി രവിരാജ്, എ.ടി.ഡി.ഒ കെ.വി രാഘവൻ തുടങ്ങിയവർ സംസാരിച്ചു. മാതൃഭൂമി ബ്യൂറോ ചീഫ് വി.യു മാത്തുക്കുട്ടി, ദേശാഭിമാനി ബ്യൂറോ ചീഫ് വിനോദ് പായം എന്നിവർ ക്ലാസെടുത്തു. ജില്ലയിലെ വിവിധ മേഖലയിലെ പട്ടിക വർഗ്ഗ വിഭാഗക്കാർ ശിൽപശാലയുടെ ഭാഗമായി. ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം. മധുസൂദനൻ സ്വാഗതവും അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ എ.പി ദില്‍ന നന്ദിയും പറഞ്ഞു.
#MediaWorkshop #ScheduledCastes #Kerala #EmploymentOpportunities #Training #PublicRelations