ശില്‍പശാലയില്‍ മറനീങ്ങിയത് ആദിവാസികളുടെ ദുരിതജീവിത ചിത്രം
Jan 21, 2015, 15:43 IST
കാസര്‍കോട്: (www.kasargodvartha.com 21/01/2015) സ്വന്തം കാലില്‍ നില്‍ക്കാനുള്ള സ്വാശ്രയ ബോധം വളര്‍ത്തിയെടുത്താല്‍ മാത്രമേ ആദിവാസി ജന വിഭാഗങ്ങളുടെ ഇപ്പോഴത്തെ ശോചനീയാവസ്ഥ നീങ്ങുകയുള്ളൂവെന്നു നീതിവേദിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ മാധ്യമ ശില്‍പശാല അഭിപ്രായപ്പെട്ടു. രാജ്യത്തിനു സ്വാതന്ത്ര്യം ലഭിച്ചു 68വര്‍ഷമായിട്ടും ഇത്രയും വര്‍ഷമായി പ്രത്യേക ആനുകൂല്യങ്ങളും സംവരണവും നല്‍കിയിട്ടും അവരുടെ നില മെച്ചപ്പെടാത്തത് അതുകൊണ്ടാണെന്നും ശില്‍പശാലയില്‍ മുഖ്യപ്രഭാഷണം നടത്തിയ കൊട്ടറ വാസുദേവ് അഭിപ്രായപ്പെട്ടു.
ആദിവാസികള്‍ എല്ലാരംഗത്തും ചൂഷണം ചെയ്യപ്പെടുന്നു. തൊഴില്‍, ആരോഗ്യം, വിദ്യാഭ്യാസം, ഭൂമി, സ്വത്വം എന്നീ രംഗങ്ങളിലെല്ലാം ആദിവാസി സമൂഹങ്ങള്‍ ഭീഷണിയിലാണ്. ഭൂപരിഷ്‌ക്കരണ നിയമം വന്നതോടെ ആദിവാസികള്‍ക്കു ഭൂമി നഷ്ടപ്പെടുന്ന അവസ്ഥയുണ്ടായെന്നും ബുധനാഴ്ച പ്രസ്‌ക്ലബ്ബില്‍ നടന്ന ശില്‍പശാല വിലയിരുത്തി.
വനാവകാശ നിയമം, പട്ടിക ജാതിപട്ടിക വര്‍ഗ പീഡന നിരോധന നിയമം എന്നിവ കര്‍ശനമായി നടപ്പാക്കുക, ആദിവാസി കലകളെ സ്‌കൂള്‍ കലോത്സവത്തില്‍ ഉല്‍പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും ചര്‍ച്ച ചെയ്തു. മിശ്രവിവാഹം പ്രോത്സാഹിപ്പിക്കുക, കോളനിവല്‍ക്കരണം നിരുത്സാഹപ്പെടുത്തുക എന്നിവ വഴി ആദിവാസി സമൂഹത്തെ മുഖ്യധാരയിലേക്കു കൊണ്ടുവരാന്‍ കഴിയുമെന്ന അഭിപ്രായവും ശില്‍പശാലയില്‍ ഉയര്‍ന്നു.
ശില്‍പശാല സാമൂഹ്യ പ്രവര്‍ത്തകന്‍ അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ്ബ് പ്രസിഡന്റ് എം.ഒ. വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ഫാ. സെബാസ്റ്റ്യന്‍, രാഘവന്‍ അടുക്കം, ബാബു കുടിയ, ജെയിംസ്, സഞ്ജീവ പുളിക്കൂര്‍ എന്നിവര്‍ സംസാരിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kerala, Workshop, Tribal, Media, Media workshop held on tribal issues.
Advertisement: