city-gold-ad-for-blogger

മാധ്യമ പ്രവര്‍ത്തകനെ ഓഫീസില്‍ കയറി അക്രമിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മണല്‍ മാഫിയ സംഘത്തിലെ 4 പേര്‍ അറസ്റ്റില്‍

തൃക്കരിപ്പൂര്‍:(www.kasargodvartha.com 02.08.2017) മണല്‍ കടത്തു സംഘത്തിനെതിരെ വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ പട്ടാപ്പകല്‍ മാധ്യമ പ്രവര്‍ത്തകന് നേരെ ഓഫീസില്‍ കയറി അക്രമം നടത്തിയ കേസില്‍ മണല്‍ മാഫിയ സംഘത്തിലെ നാലു പേരെ ചന്തേര എസ് ഐ ഉമേഷനും സംഘവും അറസ്റ്റു ചെയ്തു. നടക്കാവ് മൈത്താണി, ഈയ്യക്കാട് സ്വദേശികളായ വിശാഖ് (24), വിപിന്‍ (24), ജിതിന്‍ (23), ഗോകുല്‍ (27) എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തതത്.

ഇക്കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് ആറംഗ സംഘം മലയാള മനോരമ തൃക്കരിപ്പൂര്‍ ലേഖകനായ ടി.വി. ചന്ദ്രദാസിനെ ഓഫീസില്‍ കയറി അക്രമം നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. അക്രമികള്‍ ഓഫീസിലെ ഫര്‍ണിച്ചര്‍ കേടുവരുത്തുകയും ചെയ്തിരുന്നു. മണല്‍ കടത്തു സംഘത്തിന്റെ രാത്രികാല യാത്രക്ക് തെരുവ് വിളക്കുകള്‍ അണക്കുന്ന സംഘത്തെക്കുറിച്ച് മനോരമയില്‍ വാര്‍ത്ത വന്നതാണ് സംഘത്തെ ചൊടിപ്പിച്ചത്. കേസില്‍ മറ്റു രണ്ടു പ്രതികള്‍ കൂടി പിടിയിലാകാനുണ്ടെന്ന് പോലീസ് പറഞ്ഞു.

അക്രമികള്‍ എത്തിയതിന്റെ സിസിടിവി ദൃശ്യം ലഭിച്ചതിനാല്‍ പ്രതികളെ പോലീസ് തിരിച്ചറിഞ്ഞു. ഇവരെ കണ്ടെത്താന്‍ പോലീസ് അന്വേഷണം നടത്തിവരുന്നു.

Related News:
മണല്‍ കടത്തു സംഘത്തിനെതിരെ വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ മാധ്യമ പ്രവര്‍ത്തകനു നേരെ കൈയ്യേറ്റശ്രമം, പ്രതികള്‍ സിസിടിവിയില്‍, മഹിളാ നേതാവിന്റെ മകന്‍ ഉള്‍പെടെ 6 പേര്‍ക്കെതിരെ കേസ്


മാധ്യമ പ്രവര്‍ത്തകനെ ഓഫീസില്‍ കയറി അക്രമിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മണല്‍ മാഫിയ സംഘത്തിലെ 4 പേര്‍ അറസ്റ്റില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keyword:  News, Kasaragod, Office, Sand mafia, Arrest, Police, Journalist, Malayala manorama, Attack, Media worker attacked case; 4 arrested

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia