മാധ്യമങ്ങള്‍ കാര്യങ്ങളെ വേഗം പഴയതാക്കുന്നു: ഇ.പി. രാജഗോപാലന്‍
Jul 9, 2014, 22:25 IST
കാസര്‍കോട്: (www.kasargodvartha.com 09.07.2014) പുതുമയ്ക്കു വേണ്ടിയുള്ള പരക്കംപാച്ചിലില്‍ കാര്യങ്ങളെ വേഗം പഴയതാക്കുന്നതും എന്തും അമിതമായ ദൃശ്യാത്മകതയോടെ അവതരിപ്പിക്കുന്നതുമാണ് ഇന്നത്തെ മാധ്യമങ്ങളുടെ രീതിയെന്ന് പ്രശസ്ത നിരൂപകന്‍ ഇ.പി.രാജഗോപാലന്‍ പറഞ്ഞു. മുതലാളിയുടെ വിനീതനായ അടിമയായി ചമഞ്ഞ് ജീവിത ഭദ്രത ഉറപ്പുവരുത്തുന്ന തൊഴിലായി ഇപ്പോഴത്തെ പത്രപ്രവര്‍ത്തനം മാറിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രശസ്ത ഫോട്ടോഗ്രാഫര്‍ വിക്ടര്‍ ജോര്‍ജിന്റെ 13ാം ചരമ വാര്‍ഷിക ദിനമായ ബുധനാഴ്ച കാസര്‍കോട് പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച സെമിനാറില്‍ മാറുന്ന കാലവും മൂല്യങ്ങളും മാധ്യമ പ്രവര്‍ത്തകരുടെ പ്രതിസന്ധിയും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കോര്‍പറേറ്റുകള്‍ അവരുടെ താല്‍പര്യം നടപ്പാക്കാന്‍ ഏതു രീതിയും സ്വീകരിക്കുന്നു എന്നതാണ് ഈ കാലത്തിന്റെ സവിശേഷത. സമരങ്ങളെ അവര്‍ ശീതീകരിക്കുന്നു. ഇപ്പോഴത്തെ സമരങ്ങള്‍ ഷോ ആയി മാറുന്നു. പ്രതികരണങ്ങള്‍ നഷ്ടപ്പെട്ട് എല്ലാവരും ഒരു പോലെ ആവുന്നു. വൈവിധ്യം ഇല്ലാതാവുന്നു. സുഖമാണ് ഇക്കാലത്തിന്റെ പ്രത്യയ ശാസ്ത്രം. വ്യക്തി ശരീരകേന്ദ്രീകൃതമായി മാറി. കപടമായ പാരസ്പര്യമാണ് കുടുംബങ്ങളില്‍ കാണുന്നത്. വ്യക്തികളെ കണ്‍സ്യൂമറിസം ഏകാകികളാക്കി മാറ്റി. കുടുംബങ്ങളില്‍ രാഷ്ട്രീയമില്ലാതായി. വിമര്‍ശനം ആര്‍ക്കും ഇഷ്ടപ്പെടുന്നില്ല. വിമര്‍ശിക്കുന്നവരെ മൂലക്കിരുത്തുന്നു. ഭാഷ പൊള്ളയാവുന്നു. അവനവന്റെ ഫോട്ടോ ഫെയ്‌സ്ബുക്കിലിട്ട് അത് ആസ്വദിക്കുന്ന ആത്മരതിയാണ് സോഷ്യല്‍ മീഡിയകളിലൂടെ നടക്കുന്നതെന്നും അതല്ലാതെ ഒരു സാമൂഹ്യവിമര്‍ശനവും കേരളത്തില്‍ അതിലൂടെ നടക്കുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സെല്‍ഫി എന്നൊരു പുതിയ വാക്കുതന്നെ മലയാളത്തിലേക്ക് കടന്നുവന്നത് സോഷ്യല്‍ മീഡിയകളിലൂടെയാണ്. ഓക്കെ എന്ന വാക്ക് കൂടുതലായും ഉപയോഗിക്കുന്നത് മലയാളികളാണെന്നും രാജഗോപാലന്‍ കൂട്ടിച്ചേര്‍ത്തു.
സാമൂഹിക പ്രതിബദ്ധതയും സാമര്‍ത്ഥ്യവും കരുത്തും ഉണ്ടെങ്കില്‍ ഏത് പ്രലോഭനങ്ങളേയും അതിജീവിക്കാന്‍ മാധ്യമ പ്രവര്‍ത്തകനു കഴിയുമെന്നും രാജഗോപാലന്‍ പറഞ്ഞു.
മറ്റാരും കാണാത്ത കാഴ്ചകള്‍ വായനക്കാര്‍ക്കു കാട്ടിത്തന്ന ഫോട്ടോഗ്രാഫറായിരുന്നു വിക്ടര്‍ ജോര്‍ജെന്ന് പരിപാടിയില്‍ അധ്യക്ഷത വഹിച്ച പ്രസ്‌ക്ലബ് പ്രസിഡന്റ് എം. ഒ. വര്‍ഗീസ് അഭിപ്രായപ്പെട്ടു. വൈസ് പ്രസിഡന്റ് വി.വി. പ്രഭാകരന്‍ വിക്ടര്‍ ജോര്‍ജ് അനുസ്മരണ പ്രഭാഷണം നടത്തി. നാരായണന്‍ പേരിയ പ്രസംഗിച്ചു. സെക്രട്ടറി ഉണ്ണിക്കൃഷ്ണന്‍ പുഷ്പഗിരി സ്വാഗതവും ബി. അനീഷ് കുമാര്‍ നന്ദിയും പറഞ്ഞു.
Also Read:
ഇറാഖ് ആണവനിലയം സുന്നി പോരാളികളുടെ നിയന്ത്രണത്തില്‍
Keywords: Kasaragod, Media worker, news, Media makes stories old: EP Rajagopal
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067