സമഗ്ര അന്വേഷണം നടത്തണം: എം.സി. ഖമറുദ്ദീന്‍
Apr 11, 2012, 23:23 IST

കാസര്‍കോട്: കാസര്‍കോട് മുനിസിപ്പല്‍ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറിയും നഗരസഭ കൌണ്‍സിലറുമായ എ. അബ്ദുല്‍ റഹ്മാന്റെ വീട് അക്രമിച്ചവരെ സമഗ്ര അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരണമെന്ന് മുസ്ലിം ലീഗ്ജില്ലാ ജനറല്‍ സെക്രട്ടറി എം.സി. ഖമറുദ്ദീന്‍ ആവശ്യപ്പെട്ടു. ഇതിന് പിന്നില്‍ വല്ല ഗൂഡാലോചനയും നടന്നിട്ടുണ്ടെങ്കില്‍ പുറത്തുകൊണ്ടുവരണം. മുസ്ലിം ലീഗ് നേതാക്കളുടെ വീടുകളും സ്വത്തുക്കളും നശിപ്പിച്ച് ആത്മവീര്യം കെടുത്താമെന്ന് ആരും വ്യാമോഹിക്കേണ്ടതില്ല. യഥാര്‍ത്ഥ പ്രതികളെ എത്രെയുംപെട്ടെന്ന് നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ പോലീസ് ശ്രമിക്കണമെന്ന് ഖമറുദ്ദീന്‍ ആവശ്യപ്പെട്ടു.
Keywords: A. Abdul Rahman, M.C.Khamarudheen, House, Attack, Kasaragod