city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എം സി ഖമറുദ്ദീന്‍ തിങ്കളാഴ്ച നാമനിര്‍ദേശ പത്രിക നല്‍കും; പാണക്കാട് തങ്ങളെ കാണാനായി പുറപ്പെട്ടു, തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ചൊവ്വാഴ്ച

കാസര്‍കോട്: (www.kasargodvartha.com 27.09.2019) മഞ്ചേശ്വരം മണ്ഡലത്തിലെ യുഡിഎഫ് എം സി ഖമറുദ്ദീന്‍ തിങ്കളാഴ്ച നാമനിര്‍ദേശ പത്രിക നല്‍കും. പത്രിക നല്‍കുന്നതിന്റെ ഭാഗമായി പാണക്കാട് തങ്ങളെ കാണാനായി എം സി ഖമറുദ്ദീന്‍ പുറപ്പെട്ടു. വ്യാഴാഴ്ച കുണിയയില്‍ പള്ളി ഉദ്ഘാടന ചടങ്ങിനെത്തിയ സംസ്ഥാന മുസ്ലിം ലീഗ് പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ എം സി ഖമറുദ്ദീന്‍ കണ്ടിരുന്നു. നോര്‍ത്ത് ചിത്താരിയിലെ മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം മെട്രോ മുഹമ്മദ് ഹാജിയുടെ വസതിയില്‍ വെച്ചാണ് ഖമറുദ്ദീന്‍ തങ്ങളില്‍ നിന്ന് അനുഗ്രഹം വാങ്ങിയത്.

സ്ഥാനാര്‍ത്ഥിയുടെ ശിരസില്‍ തങ്ങള്‍ കൈവെച്ച് വിജയാശംസകള്‍ നേര്‍ന്നു. തുടര്‍ന്ന് കുമ്പോലിലെത്തി കുമ്പോല്‍ തങ്ങള്‍ കുടുംബത്തിന്റെ അനുഗ്രഹം തേടി. മഞ്ചേശ്വരം മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ പര്യടനം നടത്തി. യുഡിഎഫിന്റെയും ഘടകക്ഷികളുടെയും നേതാക്കളെ കണ്ട് വോട്ടുറപ്പിച്ചു. വിവിധ പഞ്ചായത്തു യോഗങ്ങളില്‍ പങ്കെടുത്തു. കുമ്പള തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ നടന്ന യോഗത്തില്‍ അഡ്വ. സക്കീര്‍ അഹമ്മദ് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി ടി അഹമ്മദലി, ജില്ലാ സെക്രട്ടറി അസീസ് മരിക്കെ, മണ്ഡലം പ്രസിഡന്റ് ടി എ മൂസ, ജനറല്‍ സെക്രട്ടറി എം അബ്ബാസ്, മഞ്ചുനാഥ ആള്‍വ, ലക്ഷ്മണ പ്രഭു, അഷ്റഫ് കൊടിയമ്മ, അഷ്റഫ് കര്‍ള, എ കെ ആരിഫ്, അസീസ് കളത്തൂര്‍, എം പി ഖാലിദ് തുടങ്ങിയവര്‍ സംസാരിച്ചു.

പുത്തിഗെയില്‍ നടന്ന യോഗത്തില്‍ ഷനീദ് കയ്യം കൂടല്‍ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി പി എം മുനീര്‍ ഹാജി, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എകെഎം അഷ്റഫ്, ഇസ്മായില്‍ ഹാജി കണ്ണൂര്‍, ഇ.കെ മുഹമ്മദ് കുഞ്ഞി സംസാരിച്ചു. പൈവളിഗെയില്‍ മഞ്ചുനാഥ ഷെട്ടി അധ്യക്ഷത വഹിച്ചു. അന്തുഞ്ഞി ഹാജി ചിപ്പാര്‍, സെഡ് എ കയ്യാര്‍, അസീസ് കളായി, ഹമീദ് കുഞ്ഞാലി തുടങ്ങിയവര്‍ സംസാരിച്ചു.

മീഞ്ച മിയാപദവില്‍ എംഎസ്എ സത്താര്‍, പ്രഭാകര്‍ ചൗട്ട, സിദ്ദീഖ് മിയാപദവ്, സിറാജുദ്ദീന്‍ മാസ്റ്റര്‍ തുടങ്ങിയവരും വോര്‍ക്കാടി മജലില്‍ നടന്ന യോഗത്തില്‍ മുഹമ്മദ്, പി ബി അബൂബക്കര്‍, എസ് ദിവാകര, മൂസ താഖ, ഉമറബ്ബ ആനക്കര, ഹാരിസ് പാവൂര്‍, സുബൈര്‍ മാസ്റ്റര്‍, ബി.എ അബ്ദുല്‍ മജീദ്, സവാദ് അംഗഡിമൊഗര്‍ എന്നിവരും സംബന്ധിച്ചു.

അതിനിടെ ചൊവ്വാഴ്ച രാവിലെ പത്തുമണിക്ക് ഉപ്പള മരിക്കെ പ്ലാസയില്‍ യുഡിഎഫ് മണ്ഡലം കണ്‍വെന്‍ഷനില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് ഔദ്യോഗിക തുടക്കമാകും. യുഡിഎഫിന്റെ അഖിലേന്ത്യ-സംസ്ഥാന നേതാക്കള്‍ സംബന്ധിക്കും. കണ്‍വെന്‍ഷനോട് കൂടി മണ്ഡലത്തില്‍ പ്രചാരണ പരിപാടികള്‍ ഊര്‍ജിതമാകും. പരേതനായ പി ബി അബ്ദുല്‍ റസാഖിന്റെ ഓര്‍മകള്‍ തുടിക്കുന്ന മണ്ണില്‍ ഒരിക്കല്‍ കൂടി വിജയക്കൊടി പാറിക്കാനുള്ള ഒരുക്കത്തിലാണ് യുഡിഎഫ് നേതാക്കളും പ്രവര്‍ത്തകരും.

എം സി ഖമറുദ്ദീന്‍ തിങ്കളാഴ്ച നാമനിര്‍ദേശ പത്രിക നല്‍കും; പാണക്കാട് തങ്ങളെ കാണാനായി പുറപ്പെട്ടു, തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ചൊവ്വാഴ്ച

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, News, Kerala, Result, Election, UDF, MC Khameruddin is the UDF candidate in Manjeswaram

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia