city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പിണറായി വിജയന്റെ പ്രസ്താവന വാസ്തവ വിരുദ്ധം: ഖമറുദ്ദീന്‍

പിണറായി വിജയന്റെ പ്രസ്താവന വാസ്തവ വിരുദ്ധം: ഖമറുദ്ദീന്‍
തൃക്കരിപ്പൂര്‍: തൃക്കരിപ്പൂരില്‍ മുസ്ലിം ലീഗുകാര്‍ സദാചാര പോലീസായി യുവാവിനെ അടിച്ചുകൊന്നുവെന്ന സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പ്രസ്താവന അടിസ്ഥാന രഹിതവും വാസ്തവ വിരുദ്ധവുമാണെന്ന് മുസ്ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി. ഖമറുദ്ദീന്‍ പ്രസ്താവനയില്‍ പറഞ്ഞു.

തൃക്കരിപ്പൂര്‍ മെട്ടമ്മലിലെ രജിലേഷ് ആത്മഹത്യ ചെയ്യാനിടയായ സംഭവവുമായി മുസ്ലിം ലീഗിന് യാതൊരു ബന്ധവുമില്ല. പ്രതിപട്ടിക പരിശോധിച്ചാല്‍തന്നെ ഇത് വ്യക്തമാകും. മുസ്ലിം ലീഗ് പ്രതികളെ രക്ഷിക്കുന്നതിന് യാതൊരു സംരക്ഷണവും നല്‍കിയിട്ടില്ല. മരിച്ച രജിലേഷിന്റെ വീട് സന്ദര്‍ശിച്ച മുസ്ലിം ലീഗ് നേതാക്കള്‍ പ്രശ്നത്തിലുള്ള പ്രതിഷേധ വികാരവും കുടുംബത്തെ അറിയിച്ചിട്ടുണ്ട്.

നാട്ടില്‍ എന്തുപ്രശ്നങ്ങളുമുണ്ടായാലും ജനമധ്യത്തില്‍ മുസ്ലിം ലീഗിനെ താറടിച്ച് കാണിച്ച് ഇത്തരം പ്രസ്താവനകളിറക്കി സമൂഹത്തില്‍നിന്നും ഒറ്റപ്പെടുത്താനുള്ള ചിലരുടെ ശ്രമങ്ങളുടെ ഭാഗമാണ് പിണറായിയുടെ പ്രസ്താവന. ജനങ്ങളെ തെറ്റിദ്ധിപ്പിക്കുന്ന ഇത്തരം പ്രസ്താവനകള്‍ ഉത്തരവാദപ്പെട്ട പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയെ പോലുള്ളവരുടെ ഭാഗത്തുനിന്നും ഉണ്ടാവാന്‍ പാടില്ലാത്തതാണ്. മറ്റു പ്രദേശങ്ങളിലെ ജനങ്ങള്‍ക്കിടയില്‍ ചേരിതിരിവും വികാര പ്രക്ഷോപവും ഉണ്ടാകാന്‍ ഇടയാകുന്നതിന് ഇത്തരം പ്രസ്താവനകള്‍ കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു.

Keywords:  M.C. Khamarudheen, against Pinarayi Vijayan, Rejilesh's death case, Trikaripur, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia