മഞ്ചേശ്വരം താലൂക്ക് ആശുപത്രി കിഫ്ബിയില്‍ ഉള്‍പ്പെടുത്തി വികസിപ്പിക്കണം: എം സി ഖമറുദ്ദീന്‍ എം എല്‍ എ
Jan 31, 2020, 20:15 IST
കാസര്‍കോട്: (www.kasargodvartha.com 31/01/2020) മംഗല്‍പ്പാടിയിലെ നയാബസാറിലുള്ള താലൂക്കാശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ ആശുപത്രി വളപ്പില്‍ കിഫ്ബിയുടെ നേതൃത്വത്തില്‍ പുതിയ കെട്ടിടം പണിയണമെന്ന് എം സി ഖമറുദ്ദീന്‍ എം എല്‍ എ ധനമന്ത്രി തോമസ് ഐസക്കുമായി നടത്തിയ കിഫ്ബി അവലോകന യോഗത്തില്‍ ആവശ്യപ്പെട്ടു. മറ്റു ജില്ലകളില്‍ പല ആശുപത്രികളും കിഫ്ബി ഏറ്റെടുത്ത് വന്‍കിട കെട്ടിടങ്ങള്‍ നിര്‍മ്മിച്ച് ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമ്പോള്‍ കാസര്‍കോട് ജില്ലയില്‍ ഒരു ആശുപത്രി പോലും കിഫ്ബിയുടെ കീഴിലില്ലാത്തതിനാല്‍ മഞ്ചേശ്വരം മണ്ഡലത്തിലെ മംഗല്‍പാടിയിലുള്ള താലൂക്കാശുപത്രി ഏറ്റെടുത്ത് അവിടെ പ്രഥമ ഘട്ടത്തില്‍ തന്നെ ക്യാന്‍സര്‍ നിര്‍ണയത്തിനുള്ള സെന്ററും ഡയാലിസിസടക്കം രോഗികള്‍ക്കാവശ്യമായ എല്ലാ വിധ സൗകര്യങ്ങളടങ്ങിയ ബഹുനില കെട്ടിടം പണിയുന്നതിന് കിഫ്ബി മുന്‍കയ്യെടുക്കണമെന്ന് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്കിന്റെയും കിഫ്ബിയുടെ ഉന്നത ഉദ്യോഗസ്ഥരുടെയും ശ്രദ്ധയില്‍പെടുത്തി.
ഫണ്ടിന്റെ ലഭ്യത അനുസരിച്ച് ആവശ്യം അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന മന്ത്രിയുടെ മറുപടിയില്‍ പ്രതീക്ഷയുണ്ടെന്ന് എം എല്‍ എ പറഞ്ഞു. മണ്ഡലത്തില്‍ കിഫ്ബിയുടെ നേതൃത്വത്തില്‍ നടപ്പാക്കി വരുന്ന പത്തോളം പദ്ധതികളുടെ അവലോകനം നടത്തുകയും ഇതിന് പുറമെ മണ്ഡലത്തില്‍ കൂടി കടന്ന് പോവുന്ന മലയോര ഹൈവയുടെ നിര്‍മ്മാണത്തെ കുറിച്ചും മണ്ഡലത്തില്‍ വിവിധ സ്‌കൂളുകളില്‍ നടന്ന് വരുന്ന കിഫ്ബി പ്രോജക്ടിന്റെ തല്‍സ്ഥിതിയും യോഗത്തില്‍ മന്ത്രിയുമായി എം എല്‍ എ ചര്‍ച്ച ചെയ്തു. താലൂക്കുമായി ബന്ധപ്പെട്ട് നിര്‍മ്മിക്കേണ്ട താലൂക്ക് ഓഫീസ് സമുച്ചയം, ആര്‍.ടി.ഒ ഓഫീസടക്കമുള്ളവയുടെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കേണ്ടതിന്റെ പ്രധാന്യവും മന്ത്രിയെ എം എല്‍ എ അറിയിച്ചു.
Keywords: Kerala, kasaragod, news, hospital, Manjeshwaram, MLA, KIFBI, MC Khamaruddin, MC Khamaruddin demands to include Manjeshwaram Taluk Hospital in KIFBI