എന്‍ഡോസള്‍ഫാന്‍ സമരത്തിന് പിന്തുണയുമായി എം.ബി.എ വിദ്യാര്‍ഥികള്‍
Mar 21, 2013, 16:43 IST
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ പൂര്‍ണമായും നിരോധിക്കുന്നതിനും, ദുരിത ബാധിതരെ സംരക്ഷിക്കുന്നതിനും വേണ്ടി എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് മുന്നാട് പീപ്പിള്‍സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിലെ എം.ബി.എ. വിദ്യാര്‍ഥികള്‍ സമരപന്തലില്‍ അണിനിരന്നു.
രാവിലെ ഒമ്പത് മണി മുതല്‍ വിദ്യാര്‍ഥികള്‍ സമരപന്തലില്‍ നിരാഹാര സമരം നടത്തുകയാണ്. സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് വിദ്യാര്‍ഥികളായ കെ. സഞ്ജയും, എസ്.ബി. ശ്രുതിയും സംസാരിച്ചു. വിദ്യാര്‍ഥി കെ. പ്രതീഷ് കവിത ആലപിച്ചുകൊണ്ട് സമരവീര്യം വര്‍ധിപ്പിച്ചു. ഉച്ചയോട് കൂടി ജനറല്‍ ആശുപത്രിയിലെത്തി നിരാഹാര സമരം തുടരുന്ന എ. മോഹന്‍ കുമാറിനെ സന്ദര്‍ശിച്ച് സമരത്തിന് തങ്ങളുടെ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

Keywords: Endosulfan, Strike, Peeditha janakeeya munnani, Uniformation, MBA, Student, Munnad poples college, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News