സിപിഎം പ്രവര്ത്തകന് എം ബി ബാലകൃഷ്ണ്‍ വധത്തില്‍ വിധി 31ലേക്ക് മാറ്റി
Aug 14, 2018, 21:13 IST
ഉദുമ: (www.kasargodvartha.com 14.08.2018) സിപിഎം പ്രവര്ത്തകന് എം ബി ബാലകൃഷ്ണ്‍ വധത്തില്‍ വിധി 31ലേക്ക് മാറ്റി. കേസില്‍ കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ചൊവ്വാഴ്ച വിധി പറയാന്‍ വെച്ചതായിരുന്നു. ചൊവ്വാഴ്ച കേസ് പരിഗണിക്കവെയാണ് ആഗസ്റ്റ് 31ലേക്ക് മാറ്റിയത്.
2013 സപ്തംബര്‍ 16ന് തിരുവോണ ദിവസം രാത്രി തൊട്ടടുത്തുള്ള ഒരു മരണവീട്ടില്‍ പോയി സ്കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് ടെമ്പോ ഡ്രൈവറായ മാങ്ങാട്ടെ എം ബി ബാലകൃഷ്ണ(45)നെ ആര്യടുക്കം ബാര ജി എല്‍ പി സ്കൂളിന് സമീപത്തുള്ള ഇടവഴിയില്‍ തടഞ്ഞ് നിര്‍ത്തി അഞ്ചംഗ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയത്.
യൂത്ത് കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റി പ്രസിഡണ്ട് മാങ്ങാട് ആര്യടുക്കം കോളനിയിലെ പ്രജിത്ത് എന്ന കുട്ടാപ്പി(28), ആര്യടുക്കത്തെ ശ്യാം മോഹന്‍ എന്ന ശ്യാം(29), ആര്യടുക്കത്തെ എ സുരേഷ്(29), ഉദുമ നാലാം വാതുക്കലിലെ യു ശ്രീജയന്‍ (43), ആര്യടുക്കം കോളനിയിലെ എ കെ രഞ്ജിത്ത്(34), ഷിബു കടവങ്ങാനം, മജീദ് എന്നിവരാണ് കേസിലെ പ്രതികള്‍.
ഇതില്‍ പ്രജിത്ത് എന്ന കുട്ടാപ്പി കിണറ്റില്‍ വീണ് മരണപ്പെട്ടിരുന്നു. അന്ന് ഹൊസ്ദുര്‍ഗ് സിഐ ആയിരുന്ന ഇപ്പോഴത്തെ കാഞ്ഞങ്ങാട് ഡിവൈഎസ്പി പി കെ സുധാകരനാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ്(രണ്ട്) കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Udma, Kasaragod, News, Murder-case, Court, MB Balakrishnan murder case: Verdict postponed to 31st August
2013 സപ്തംബര്‍ 16ന് തിരുവോണ ദിവസം രാത്രി തൊട്ടടുത്തുള്ള ഒരു മരണവീട്ടില്‍ പോയി സ്കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് ടെമ്പോ ഡ്രൈവറായ മാങ്ങാട്ടെ എം ബി ബാലകൃഷ്ണ(45)നെ ആര്യടുക്കം ബാര ജി എല്‍ പി സ്കൂളിന് സമീപത്തുള്ള ഇടവഴിയില്‍ തടഞ്ഞ് നിര്‍ത്തി അഞ്ചംഗ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയത്.
![]() |
| എം ബി ബാലകൃഷ്ണ്‍ |
ഇതില്‍ പ്രജിത്ത് എന്ന കുട്ടാപ്പി കിണറ്റില്‍ വീണ് മരണപ്പെട്ടിരുന്നു. അന്ന് ഹൊസ്ദുര്‍ഗ് സിഐ ആയിരുന്ന ഇപ്പോഴത്തെ കാഞ്ഞങ്ങാട് ഡിവൈഎസ്പി പി കെ സുധാകരനാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ്(രണ്ട്) കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Udma, Kasaragod, News, Murder-case, Court, MB Balakrishnan murder case: Verdict postponed to 31st August
കാസർകോട് വാർത്തയുടെ ഫെയ്സ്ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും
പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ
അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം
കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.