city-gold-ad-for-blogger

കുരുന്നു പ്രതിഭകളുടെ കൂട്ടായ്മയായ് 'മഴവില്ല്'

കുരുന്നു പ്രതിഭകളുടെ കൂട്ടായ്മയായ് 'മഴവില്ല്'
തൃക്കരിപ്പൂര്‍ ശ്രീനാരായണ വിദ്യാലയത്തിലെ കുട്ടികള്‍ തയ്യാറാക്കിയ മഴവില്ല് മാസിക 
ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ.യു.പ്രേമലത പ്രകാശനം ചെ­യ്യുന്നു
തൃക്കരിപ്പൂര്‍: ശ്രീനാരായണ ഇംഗ്ലീഷ് മീഡിയം സ്‌കുളിലെ കുരുന്നു പ്രതിഭകളുടെ കൂട്ടായ്മയില്‍ പിറന്ന 'മഴവില്ല്' കൈയ്യെഴുത്ത് മാസിക ശ്രദ്ധേയമായി. കഥയും, കവിതയും, കടങ്കഥകളും, വര്‍ണ്ണ ചിത്രങ്ങളുമായി മാസികയുടെ ഉള്ളടക്കം മികച്ചതായി.

രാവിലെ പി.ടി.എ.പ്രസിഡണ്ട് പതാക ഉയര്‍ത്തി സ്‌കൂള്‍ ലീഡര്‍ പാര്‍ത്ഥിപ് പ്രതിജ്ഞ ചൊല്ലികൊടുത്തു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ സ്വാതന്ത്രൃദിന ക്വിസ് മത്സരം, ദേശഭക്തിഗാന മത്സരം, ദേശീയഗാന മത്സരം എന്നിവ ഉണ്ടായി. പായസ വിതരണവും നടത്തി.

സ്വാതന്ത്രൃ ദിനാഘോഷത്തോടനുബന്ധിച്ച് സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ.യു.പ്രേമതല മഴവില്ല് മാസികയുടെ പ്രകാശനം നിര്‍വ്വഹിച്ചു. പി.ടി.എ. പ്രസിഡണ്ട് എം.പി.സുരേഷ് അധ്യക്ഷതവഹിച്ചു കണ്ണന്‍ ചെറുകാനം ആദ്യ പ്രതി ഏറ്റുവാങ്ങി. സിജുമോള്‍ മാസിക പരിചയപ്പെടുത്തി. ഉദിനൂര്‍ സുകുമാരന്‍, രമേശന്‍ കാര്യത്ത് എന്നിവര്‍ പ്രസംഗിച്ചു. പി. ബിന്ദു സ്വാഗതവും കെ. ഷിജിന നന്ദിയും പറഞ്ഞു.

Keywords: Kasaragod, Trikaripur, Shree Narayana English medium school, Mazhavillu.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia