city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മസ്ദൂര്‍ ഷോക്കേറ്റ് മരിച്ച കേസില്‍ സബ് എഞ്ചിനീയറും ഓവര്‍സിയറും അറസ്റ്റില്‍

മസ്ദൂര്‍ ഷോക്കേറ്റ് മരിച്ച കേസില്‍ സബ് എഞ്ചിനീയറും ഓവര്‍സിയറും അറസ്റ്റില്‍
ചിറ്റാരിക്കാല്‍: കെഎസ്ഇബി മസ്ദൂര്‍ ലൈനില്‍ അറ്റകുറ്റപണി നടത്തുന്നതിനിടെ ഷോക്കേറ്റ് മരിച്ച കേസില്‍ പ്രതികളായ സബ് എഞ്ചിനീയറെയും ഓവര്‍സിയറെയും പോലീസ് അറസ്റ്റ്‌ചെയ്തു. ഭീമനടി നല്ലോംപുഴ വൈദ്യുതി സെക്ഷന്‍ ഓഫീസിലെ സബ് എഞ്ചിനീയര്‍ ബേളൂര്‍ പറക്കളായിയിലെ ബെന്നി ജോസഫ് (37), ഓവര്‍സിയര്‍ ഭീമനടി മൗക്കോട്ടെ ഒ കെ രാജു (42), എന്നിവരെയാണ് ചിറ്റാരിക്കാല്‍ പോലീസ് ഇന്ന് അറസ്റ്റ്‌ചെയ്തത്. ഇരുവരെയും വൈകുന്നേരത്തോടെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതിയില്‍ ഹാജരാക്കും.

നല്ലോംപുഴ വൈദ്യുതി സെക്ഷന്‍ ഓഫീസിലെ മസ്ദൂറായിരുന്ന ചെറുവത്തൂര്‍ മയ്യിലിലെ കടൂര്‍ തായംപോയിലില്‍ രമേശന്‍ (35) ഷോക്കേറ്റ് മരിച്ച സംഭവത്തിലാണ് ബെന്നിജോസഫിനും രാജുവിനുമെതിരെ പോലീസ് കേസെടുത്തിരുന്നത്. 2011 ഒക്‌ടോബര്‍ 23 ന് ഉച്ചയ്ക്ക് നല്ലോംപുഴ വൈദ്യുതി സെക്ഷന്‍ പരിധിയിലെ ഈസ്റ്റ് എളേരിയില്‍ വൈദ്യുതി ലൈനില്‍ അറ്റകുറ്റപണി നടത്തുന്നതിനിടെ രമേശന്‍ ഷോക്കേറ്റ് ഇലക്ട്രിക്ക് പോസ്റ്റില്‍ നിന്ന് തെറിച്ച് വീഴുകയായിരുന്നു. തല്‍ക്ഷണം തന്നെ രമേശന്‍ മരണപ്പെടുകയുംചെയ്തു. ഈസ്റ്റ് എളേരിയിലെ ഈട്ടിത്തട്ട്, കാറ്റാംകവല, വാഴത്തട്ട് പ്രദേശങ്ങളില്‍ വൈദ്യുതി നിലച്ചതിനാല്‍ 11 കെവി അറ്റകുറ്റപണിക്ക് സബ്ബ് എഞ്ചിനീയരുടെയും ഓവര്‍സിയരുടെയും കൂടെ പോയതായിരുന്നു രമേശന്‍.

11 കെവി ലൈനില്‍ ലൈന്‍മാന്‍ ചെയ്യേണ്ടിയിരുന്ന ജോലി മസ്ദൂറായ രമേശനെകൊണ്ട് ചെയ്യിപ്പിച്ചതാണ് ദുരന്തത്തിന് കാരണമായത്. ലൈന്‍മാന്‍മാരെ സഹായിക്കേണ്ട മസ്ദൂറിനെകൊണ്ട് ഇലക്ട്രിക് പോസ്റ്റില്‍ കയറ്റി ജോലിയെടുപ്പിച്ച സബ്ബ് എഞ്ചിനീയരെയും ഓവര്‍സിയറെയും കാഞ്ഞങ്ങാട് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സുരേന്ദ്ര അന്വേഷണ വിധേയമായ സസ്‌പെന്റ് ചെയ്തിരുന്നു. വേണ്ടത്ര മുന്‍കരുതല്‍ ഇല്ലാതെയാണ് മസ്ദുറിനെ ഇലക്ട്രിക്ക് പോസ്റ്റില്‍ കയറ്റിയതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഉച്ചയ്ക്ക് ഒന്നരയ്ക്ക് മരണം സംഭവിച്ചിട്ടും മണിക്കൂറുകള്‍ കഴിഞ്ഞാണ് വിവരം ബന്ധുക്കളെ അധികൃതര്‍ അറിയിച്ചതെന്ന ആരോപണവും ഉയര്‍ന്നിരുന്നു.

ജോലിചെയ്യുന്ന സമയത്തും ലൈനില്‍ വൈദ്യുതി പ്രസരണം ഉണ്ടായിരുന്നതും അധികൃതരുടെ ഭാഗത്ത്‌നിന്നുണ്ടായ ഗുരുതരമായ അനാസ്ഥയാണെന്ന് കണ്ടെത്തിയിരുന്നു. രമേശന്റെ ബന്ധുക്കളുടെ പരാതി പ്രകാരം കേസ് രജിസ്റ്റര്‍ചെയ്ത ചിറ്റാരിക്കാല്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ നല്ലോംപുഴ വൈദ്യുതി സെക്ഷന്‍ ഓഫീസിലെ സബ് എഞ്ചിനീയറുടെയും ഓവര്‍സിയറുടെയും കുറ്റകരമായ അനാസ്ഥയാണ് മസ്ദൂറിന്റെ മരണത്തിന് കാരണമെന്ന് വ്യക്തമായി. ഈയിടെ വൈദ്യുതി സെക്ഷന്‍ അധികൃതരുടെ നിരുത്തരവാദപരമായ സമീപനംമൂലം ഭീമനടിയിലും ലൈനിലെ ജോലിക്കിടെ മസ്ദൂര്‍ ഷോക്കേറ്റ് മരണപ്പെട്ടിരുന്നു. ഈസംഭവത്തിലും പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.

Keywords: Masdoor death case, Sub engineer, Overseer, Arrest, Kanhangad, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia