city-gold-ad-for-blogger

അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ കരുത്ത് തെളിയിച്ച് നാടെങ്ങും മെയ്ദിന റാലികള്‍

കാസര്‍കോട്: (www.kasargodvartha.com 01/05/2015) അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ കരുത്ത് തെളിയിച്ച് നാടെങ്ങും മെയ്ദിന റാലികള്‍ നടന്നു. ചിക്കാഗോ തെരുവീഥികളില്‍ ചീന്തിയ വിപ്ലവ പോരാട്ടങ്ങളുടെ അനുസ്മരണം കൂടിയായിരുന്നു മെയ്ദിന റാലി. രാജ്യത്ത് ആഗോള കുത്തക വ്യവസായ കമ്പനികള്‍ക്ക് വിപണി തുറന്നുകൊടുത്ത കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ ഇത്തവണ മെയ് ദിന റാലിയില്‍ പ്രകടമായി.

അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ കരുത്ത് തെളിയിച്ച് നാടെങ്ങും മെയ്ദിന റാലികള്‍
File Photo
ബി.ഐ.ടി.യു, ഐ.ന്‍.ടി.യു.സി, എ.ഐ.ടി.യു.സി, ബി.എം.എസ്, എസ്.ടി.യു തുടങ്ങി പ്രധാന തൊഴിലാളി യൂണിയനുകളുടെയെല്ലാം നേതൃത്വത്തിലായിരുന്നു മെയ്ദിന റാലികള്‍ സംഘടിപ്പിച്ചത്. സ്ത്രീകളുടെ പങ്കാളിത്തവും മെയ് ദിന റാലിയില്‍ സജീവമായിരുന്നു. കാസര്‍കോട്, കാഞ്ഞങ്ങാട്, ചെറുവത്തൂര്‍, കാലിക്കടവ്, തൃക്കരിപ്പൂര്‍, നീലേശ്വരം തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലെല്ലാം നിരവധി തൊഴിലാളികള്‍ പങ്കെടുത്ത മെയ്ദിന റാലികള്‍ നടന്നു. ചില സ്ഥലങ്ങളില്‍ സംയുക്ത തൊഴിലാളി യൂണിയനുകളാണ് മെയ്ദിന റാലി സംഘടിപ്പിച്ചത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia