city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജില്ലയില്‍ സമാധാനം നിലനിര്‍ത്താന്‍ സര്‍വ്വകക്ഷി ആഹ്വാനം

കാഞ്ഞങ്ങാട്: (www.kasargodvartha.com 17/08/2017) അനിഷ്ട സംഭവങ്ങളുണ്ടായ മാവുങ്കാലിലും പരിസരങ്ങളിലും ശാന്തിയും സമാധാനവും പുനസ്ഥാപിക്കാനും ജില്ലയിലാകെ സമാധാനം നിലനിര്‍ത്താനും സര്‍വകക്ഷിസമാധാന യോഗം ആഹ്വാനം ചെയ്തു. ജില്ലാകലക്ടര്‍ ജീവന്‍ബാബു കെയുടെ അധ്യക്ഷതയില്‍ കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തിലാണ് അക്രമസംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും ജില്ലയുടെ സമാധാനത്തിന് കളങ്കമേല്‍ക്കാതിരിക്കാനും ശക്തമായ നടപടി സ്വീകരിക്കാന്‍ രാഷ്ട്രീയകക്ഷികള്‍ ഐകകണ്‌ഠ്യേന തീരുമാനിച്ചത്.

ജില്ലയില്‍ സമാധാനം നിലനിര്‍ത്താന്‍ സര്‍വ്വകക്ഷി ആഹ്വാനം

സാമൂഹിക മാധ്യമങ്ങളിലൂടെ പ്രകോപനപരവും കിംവദന്തികള്‍ പരത്തുന്നതുമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ പോലീസ് ശക്തമായ നടപടിയെടുക്കും. ഇത്തരം വാര്‍ത്തകളെക്കുറിച്ച് പരസ്പരം നിജസ്ഥിതി അന്വേഷിക്കാനും രാഷ്ട്രീയനേതൃത്വം തയ്യാറാകും. സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പ്രചരണത്തിന്റെ പേരില്‍ ജില്ലയില്‍ പ്രശ്‌നങ്ങളുണ്ടാകരുത്. പ്രാദേശികതലത്തിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ റവന്യൂ, പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ രാഷ്ട്രീയകക്ഷികളുടെ യോഗം വിളിച്ച് പരിഹരിക്കും. കഴിഞ്ഞ ദിവസം മാവുങ്കാലിലും പരിസരങ്ങളിലും ഉണ്ടായ അനിഷ്ടസംഭവങ്ങള്‍ തടയാനെത്തിയ പോലീസ് അതിക്രമം കാട്ടിയെന്ന ആരോപണത്തെക്കുറിച്ച് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ് പി അന്വേഷിക്കും.

വീട്, വ്യാപാരസ്ഥാപനങ്ങള്‍, പാര്‍ട്ടിഓഫീസുകള്‍ തുടങ്ങിയവ അക്രമിക്കുന്നതിനെ യോഗം അപലപിച്ചു. രാഷ്ട്രീയ കക്ഷികളുടെ പരിപാടികളില്‍ തുറന്ന വാഹനങ്ങളില്‍ പ്രവര്‍ത്തകരെ എത്തിക്കുന്നത് പരമാവധി ഒഴിവാക്കാനും പോലീസ് നിര്‍ദേശമുണ്ടായാല്‍ തുറന്ന വാഹനങ്ങളില്‍ പ്രവര്‍ത്തകരെ കൊണ്ടുപോകാതിരിക്കാനും തീരുമാനമായി. അനിഷ്ടസംഭവങ്ങളുമായി ബന്ധപ്പെട്ട പ്രതിഷേധ പ്രകടനങ്ങള്‍ ഒഴിവാക്കാനും യോഗം തീരുമാനിച്ചു. അനിഷ്ടസംഭവങ്ങളെക്കുറിച്ച് നിഷ്പക്ഷമായ അന്വേഷണം നടത്തുമെന്ന് ജില്ലാകലക്ടര്‍ പറഞ്ഞു. അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ പോലീസ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ ജില്ലാ പോലീസ് മേധാവി കെ ജി സൈമണും കാഞ്ഞങ്ങാട് ഡി വൈ എസ് പി കെ ദാമോദരനും വിശദീകരിച്ചു.

മാവുങ്കാല്‍ സംഭവത്തില്‍ 12 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ജില്ലാ പോലീസ് മേധാവി പറഞ്ഞു. രണ്ട് കേസുകള്‍ പോലീസ് സ്വമേധയാ രജിസ്റ്റര്‍ ചെയിട്ടുണ്ട്. യോഗത്തില്‍ ആര്‍ ഡി ഒ ഡോ. പി കെ ജയശ്രീ, രാഷ്ട്രീയകക്ഷി പ്രതിനിധികളായ കെ പി സതീഷ് ചന്ദ്രന്‍, അഡ്വ. സി എച്ച് കുഞ്ഞമ്പു, അഡ്വ. കെ ശ്രീകാന്ത്, എ വേലായുധന്‍, മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി പ്രഭാകരന്‍, അഡ്വ. ഗോവിന്ദന്‍ നായര്‍, എം സി ഖമറുദ്ദീന്‍, എ അബ്ദുര്‍ റഹ് മാന്‍, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, എ ദാമോദരന്‍, എന്‍ മധു, വി കൃഷ്ണന്‍, കെ വി പ്രജില്‍, വ്യാപാരി വ്യവസായകളുടെ പ്രതിനിധി കെ അഹ് മദ് ഷെരീഫ്, ഡി വൈ എസ് പി കെ ദാമോദരന്‍, ഇന്‍സ്‌പെക്ടര്‍ സി കെ സുനില്‍ കുമാര്‍, ബേക്കല്‍ സി ഐ വി കെ വിശ്വംഭരന്‍, കാസര്‍കോട് സ്‌പെഷല്‍ ബ്രാഞ്ച് ഡി വൈ എസ് പി അസിനാര്‍, വ്യാപാരികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Kasaragod, Meeting, Mavungal, Attack, Police, CPM, BJP, Clash, Mavungal attack: All party meeting held.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia