അറവുമാലിന്യം: നാട്ടുകാര്‍ ആറ് കോഴികടകള്‍ പൂട്ടിച്ചു
Apr 16, 2012, 12:50 IST
കാസര്‍കോട്: ഇറച്ചികടയിലെ മാലിന്യം ജനവാസകേന്ദ്രത്തില്‍ തള്ളിയതിനെതിരെ നായന്മാര്‍മൂലയില്‍ തിങ്കളാഴ്ച നാട്ടുകാര്‍ സംഘടിച്ച് പ്രതിഷേധിച്ചു. സ്ഥലത്തെ ആറ് ചിക്കന്‍ സ്റ്റാളുകള്‍ ജനകൂട്ടം ഇടപെട്ട് അടച്ചുപൂട്ടിച്ചു. നായന്മാര്‍മൂലയിലെ ഗവ. ഐ.ടി.ഐയ്ക്ക് പിന്‍വശത്താണ് ഇരുപത് ചാക്കുകളില്‍ അറുവുമാലിന്യം തള്ളിയത്.
സ്ഥലത്ത് ദുര്‍ഗന്ധം പരന്നപ്പോഴാണ് സംഭവം നാട്ടുകാര്‍ അറിഞ്ഞത്. നായന്മാര്‍മൂലയിലും പരിസരങ്ങളിലും പെരുമ്പള കടവ് റോഡിലും രാത്രി നേരങ്ങളില്‍ അറവുമാലിന്യങ്ങള്‍ തള്ളുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറഞ്ഞു. യൂത്ത്‌ലീഗ് നേതാവ് മമ്മുചാലയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ ചേര്‍ന്നാണ് തിങ്കളാഴ്ച പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നതിനെതിരെ വന്‍ പ്രതിഷേധം സൃഷ്ടിച്ചത്. നായന്മാര്‍മൂലയിലെ അഞ്ച് ചിക്കന്‍സ്റ്റാളുകളില്‍ രണ്ടെണ്ണം പഞ്ചായത്ത് ലൈസന്‍സുള്ളതും മൂന്നെണ്ണം നഗരസഭാ ലൈസന്‍സുള്ളതുമാണ്. പൊതുസ്ഥലത്ത് വലിച്ചെറിഞ്ഞ മാലിന്യം കുഴിച്ചുമൂടാന്‍ ചിക്കന്‍സ്റ്റാള്‍ നടത്തിപ്പുകാരോട് നാട്ടുകാര്‍ ആവശ്യപ്പെട്ടു. സംഭവം ചെങ്കള ഗ്രാമപഞ്ചായത്ത്-നഗരസഭാ അധികൃതരെ അറിയിച്ചിട്ടുണ്ട്.
Keywords: Kasaragod, Waste dump, Protest