റബ്ബര്‍ തോട്ടത്തില്‍ അഗ്നിബാധ
Dec 17, 2012, 18:21 IST
കുമ്പള: പുത്തിഗെ മണിയംപാറയില്‍ റബ്ബര്‍ തോട്ടത്തിന് തീപിടിച്ചു. കോടി അബ്ദുല്ല, ജോസ് എന്നിവരുടെ ഉടമസ്ഥതയിലുള്ള റബ്ബര്‍ തോട്ടത്തിനാണ് തിങ്കളാഴ്ച രാവിലെ തീപിടിച്ചത്. വൈദ്യുതി ലൈനില്‍ നിന്ന് തീപ്പൊരി പുല്ലില്‍ വീണ് പടര്‍ന്നതാണെന്ന് സംശയിക്കുന്നു.
ഫയര്‍ ഫോഴ്‌സെത്തിയാണ് തീയണച്ചത്. സമീപത്തെ അഞ്ചു വീടുകളിലേക്ക് തീപടര്‍ന്നെങ്കിലും നാട്ടുകാരുടെ അവസരോചിതമായ ഇടപെടലിനെതുടര്‍ന്ന് തീയണക്കുകയായിരുന്നു.
Keywords: Fire, Rubber, Electric Post, House, Natives, Fire Force, Kumbala, Kasaragod, Kerala.