ഓടികൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു
Jun 19, 2012, 17:00 IST
കാസര്‍കോട്: ഓടികൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു. നാഗ്പൂരില്‍ നിന്നും ചങ്ങനാശേരിയിലേക്ക് ഉഴുന്ന് അടക്കമുള്ള ധാന്യങ്ങളുമായി പോകുകയായിരുന്ന എം.എച്ച് 09 ബി. സി 7070 നമ്പര്‍ ലോറിയ്ക്കാണ് തീപിടിച്ചത്.
ബ്രേക്ക് ലൈന്റര്‍ ജാമായതുമൂലം ടയര്‍ ഉരഞ്ഞ് തീപിടിക്കുകയായിരുന്നു. രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സെത്തിയാണ് തീയണച്ചത്. തീപിടുത്തത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചു. വിദ്യാനഗര്‍ വാട്ടര്‍അതോറിറ്റിക്ക് സമീപമാണ് തീപിടുത്തമുണ്ടായത്.
Keywords: Kasaragod, fire, Lorry, Fire force, Vidya Nagar