കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ തീപിടുത്തം
Apr 22, 2012, 15:26 IST
കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ഞായറാഴ്ച ഉച്ചയ്ക്ക് 2.30 മണിയോടെ തീപിടുത്തമുണ്ടായി. മൂന്നാം നിലയിലെ കുളിമുറിയോട് ചേര്‍ന്ന് കൂട്ടിയിട്ട മാലിന്യങ്ങള്‍ക്കാണ് തീപിടിച്ചത്. ആരോ സിഗരറ്റ് വലിച്ച് കുറ്റി മാലിന്യത്തില്‍ നിക്ഷേപിച്ചതിനാലാകാം തീപിടുത്തമുണ്ടായതെന്ന് കരുതുന്നു. ഉടന്‍ തന്നെ വെള്ളമൊഴിച്ച് തീ കെടുത്താന്‍ കഴിഞ്ഞതിനാല്‍ വന്‍ ദുരന്തം ഒഴിവായി. തീപിടുത്തത്തെ തുടര്‍ന്ന് രോഗികളും ആശുപത്രി ജീവനക്കാരും പരിഭ്രാന്തരായി.
Keywords: Massive fire, Kasaragod General hospital