കാസര്‍കോട്ട് ബാങ്കില്‍ തീപിടിത്തം
Jul 3, 2012, 12:15 IST
കാസര്‍കോട്: കറന്തക്കാട്ടെ ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ് ശാഖയില്‍ തീപിടിത്തം. ഉടന്‍ തീയണയ്ക്കാന്‍ കഴിഞ്ഞതിനാല്‍ വന്‍ ദുരന്തം ഒഴിവായി. തിങ്കളാഴ്ച രാത്രി 8.30 മണിക്കാണ് ബാങ്കിനകത്തു നിന്നും പുക ഉയരുന്നത് കണ്ടത്.
പരിസരവാസികള്‍ ഉടന്‍ തന്നെ വിവരം ബാങ്ക് മാനേജര്‍ എറണാകുളം കാലടി സ്വദേശി മുരളിയെ അറിയിക്കുകയായിരുന്നു. ബാങ്കിലെ യു.പി.എസില്‍ നിന്നാണ് തീപിടിത്തമുണ്ടായത്. മാനേജര്‍ എത്തി ബാങ്ക് ഫയര്‍ഫോഴ്‌സിന് തുറന്നുകൊടുത്ത് തീയണച്ചു. വയറിംഗുകള്‍ കത്തിനശിച്ചു.ബാങ്കിന്റെ സ്‌ട്രോങ്ങ് റൂമിനടുത്താണ് തീപിടുത്തമുണ്ടായത്.

Keywords: Kasaragod, Karandakkad, Fire, Bank, Oriented Bank of Commerce