Fire Accident | ഹൊസങ്കടിയിൽ പ്ലൈവുഡ് ഫാക്ടറിക്ക് വൻ തീപ്പിടുത്തം; നാല് ഫയർ സ്റ്റേഷനിൽ നിന്നുള്ള 20 യൂണിറ്റ് ഫയർഎഞ്ചിനുകൾ തീയണക്കുന്നു
● വെള്ളിയാഴ്ച രാത്രി 8.30 മണിയോടെയാണ് സംഭവം
● കോടികളുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം
മഞ്ചേശ്വരം: (KasargodVartha) ഹൊസങ്കടിയിൽ പ്ലൈവുഡ് ഫാക്ടറിക്ക് വൻ തീപ്പിടുത്തം. നാല് ഫയർ സ്റ്റേഷനിൽ നിന്നുള്ള 20 ഫയർ എഞ്ചിനുകൾ എത്തിച്ച് തീയണക്കുന്നു. വെള്ളിയാഴ്ച രാത്രി 8.30 മണിയോടെയാണ് ഹൊസങ്കടി ബേക്കറി ജംഗ്ഷനിലെ ഫാറൂഖ് സോമിൽ പ്ലൈവുഡ് ഫാക്ടറിക്ക് തീപ്പിടിച്ചത്.
ഉപ്പളയിൽ നിന്നുള്ള രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തി ആദ്യം തീയണക്കാൻ ശ്രമിച്ചുവെങ്കിലും നടക്കാത്തത് കൊണ്ട് കാഞ്ഞങ്ങാട്, കാസർകോട്, കുറ്റിക്കോൽ ഫയർ സ്റ്റേഷനുകളിൽ നിന്നും കൂടുതൽ യൂണിറ്റുകൾ എത്തിയാണ് തീയണക്കാനുള്ള ശ്രമം.
ഷോട്ട് സർക്യൂട്ട് ആകാം തീപ്പിടുത്തതിനുള്ള കാരണമെന്നാണ് സംശയിക്കുന്നത്. കോടികളുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. മഞ്ചേശ്വരം പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. ഫാക്ടറിക്ക് ചുറ്റുമുള്ള ഒരു നാട് മുഴുവൻ കറുത്ത പുക നിറഞ്ഞിരിക്കുകയാണെന്ന് പ്രദേശവാസികൾ കാസർകോട് വാർത്തയോട് പ്രതികരിച്ചു.
#HosangadiFire, #KasaragodNews, #KeralaAccident, #FireAccident, #Emergency, #PlywoodFactory