ജനസമ്പര്‍ക്ക പരിപാടി: ജില്ലയുടെ വിവിധ ആവശ്യങ്ങളുമായി എന്‍ എ നെല്ലിക്കുന്ന്
Apr 15, 2015, 12:40 IST
കാസര്‍കോട്: (www.kasargodvartha.com 15/04/2015) കാസര്‍കോട് ജില്ലയിലെ വിവിധ പ്രശ്‌നങ്ങളുമായി മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയിലേക്ക് പരാതിയുമായി എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ. വിവിധ വകുപ്പുകളില്‍ നിന്ന് ലഭിക്കേണ്ട വികസന പ്രവര്‍ത്തനങ്ങളും പാതിവഴിയില്‍ ഉപേക്ഷിച്ച പദ്ധതികളുടെ തുടര്‍ച്ചയ്ക്ക് വേണ്ടിയുമാണ് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിലെ അക്ഷയ കേന്ദ്രത്തില്‍ എംഎല്‍എ നേരിട്ട് എത്തി ഓണ്‍ലൈന്‍ അപേക്ഷ നല്‍കിയത്.
കാസര്‍കോട് ജില്ലയില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് തുടങ്ങിയ ഭൂഗര്‍ഭ വൈദുതി ലൈന്‍ പദ്ധതി, മധൂര്‍ ബദിയഡുക്ക പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കോര്‍തിക്കുണ്ട് പാലം, കുമ്പഡാജെ എല്‍പി സ്‌കൂള്‍ അപ്‌ഗ്രേഡ്, സുനാമി പുനരിധിവാസ പദ്ധതിയില്‍ അര്‍ഹാരായ ആളുകള്‍ക്ക് വീട്, കാസര്‍കോട് ജില്ലയില്‍ മാക്റ്റ് (മോട്ടോര്‍ അക്‌സിഡെന്റ് ക്ലയിം ട്രിബ്യൂണല്‍) സ്ഥപ്പിക്കുക, കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ സ്ഥപിച്ച ബ്‌ലഡ് കംപോണന്റ് സെപ്പറേഷന്‍ യൂണിറ്റ് കൊണ്ട് പോകാനുള്ള നീക്കം തടയുക, അമേയ് പട്ടിക ജാതി സ്വയം പര്യയാപ്ത ഗ്രാമം പദ്ധതി ഉടന്‍ പൂര്‍ത്തീകരിക്കുക എന്നി ആവിശ്യങ്ങള്‍ ഉന്നയിച്ചാണ് പരാതി നല്‍കിയത്.
പരതി നല്‍കാന്‍ എത്തിയ അദേഹത്തോടപ്പം നഗരസഭാ വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ബാസ് ബീഗം, അക്ഷയ ഇ യുനിയന്‍ സംസ്ഥാന സെക്രടറി ശബീര്‍ തുരുത്തി, ഷഫീഖ് തുരുത്തി, ഖലീല്‍ തുരുത്തി, അക്ഷയ ജീവനക്കാരായ ശ്വേത കൊറക്കോട്, റംസീന ബാരിക്കാടി, റമീസ പുത്തൂര്‍, സഫ്രീന ചൂരി, ശക്കീല ബീവി ചാല, നുസൈബ എന്നിവര്‍ സന്നിതരായിരുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
മുസ്ലിം ലീഗിനെയും സ്‌പെഷല്‍ ബ്രാഞ്ച് നിരീക്ഷിക്കുന്നു; ഉമ്മന്‍ ചാണ്ടിയെയും നിരീക്ഷിച്ചു
Keywords: N.A. Nellikunnu MLA, Akshaya, Mass Contact Program, Oommen Chandy, Chief Minister.
Also Read:
മുസ്ലിം ലീഗിനെയും സ്‌പെഷല്‍ ബ്രാഞ്ച് നിരീക്ഷിക്കുന്നു; ഉമ്മന്‍ ചാണ്ടിയെയും നിരീക്ഷിച്ചു
Keywords: N.A. Nellikunnu MLA, Akshaya, Mass Contact Program, Oommen Chandy, Chief Minister.