city-gold-ad-for-blogger

ജനസമ്പര്‍ക്കപരിപാടി: കിടപ്പിലായ രോഗികളുടെ വീട് സന്ദര്‍ശനം പൂര്‍ത്തിയായി

കാസര്‍കോട്: (www.kasargodvartha.com 06/05/2015) മെയ് 14ന് കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടി കരുതല്‍ 2015 ലേക്ക് അപേക്ഷ നല്‍കിയ 75 കിടപ്പിലായ രോഗികളുടെ വീടുകള്‍ വിദഗ്ധ മെഡിക്കല്‍ സംഘവും റവന്യൂ ഉദ്യോഗസ്ഥരും സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി. ഇതില്‍ മുഖ്യമന്ത്രി നേരില്‍ കാണേണ്ട അപേക്ഷകളുടെ റിപ്പോര്‍ട്ട് പ്രത്യേകം തയ്യാറാക്കി.

ജനസമ്പര്‍ക്കപരിപാടി: കിടപ്പിലായ രോഗികളുടെ  വീട് സന്ദര്‍ശനം പൂര്‍ത്തിയായി
ഈ അപേക്ഷകളില്‍ രോഗികളുടെ  ബന്ധുക്കള്‍ ജനസമ്പര്‍ക്കപരിപാടിയില്‍ ഹാജരാകുന്നതിന്  അറിയിപ്പ്  ലഭിക്കും. കിടപ്പിലായ രോഗികളെ ജനസമ്പര്‍ക്ക പരിപാടിയില്‍ കൊണ്ടു വരേണ്ടതില്ല.  ശരീരം തളര്‍ന്ന് പൂര്‍ണ്ണമായും  കിടപ്പിലായവര്‍, വൃക്കരോഗികള്‍, അര്‍ബുദരോഗികള്‍ തുടങ്ങി മാരക രോഗം ബാധിച്ച്  ശയ്യാവലംബിയായവരെയാണ് നാലു താലൂക്കുകളിലെയും  സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ സംഘം സന്ദര്‍ശിച്ചത്.

ജനസമ്പര്‍ക്ക പരിപാടിയുടെ  ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി എന്‍. ദേവീദാസിന്റെ നേതൃത്വത്തിലാണ് സന്ദര്‍ശനം  നടത്തിയത്. മഞ്ചേശ്വരം താലൂക്കില്‍ കുമ്പള പി എച്ച് സി യിലെ ഡോ ശിഹാബ്, ഡോ. ദിവാകര്‍ റായ്, അഡീഷണല്‍ തഹസില്‍ദാര്‍ വി ജയരാജ്, കാസര്‍കോട് താലൂക്കില്‍ ജനറലാശുപത്രിയിലെ ഡോ ഖായഞ്ഞി, അഡീഷണല്‍ തഹസില്‍ദാര്‍ എന്‍ പ്രഭാകര, ഹോസ്ദുര്‍ഗില്‍ ഡപ്യൂട്ടി ഡി എം ഒ ഡോ എം സി വിമല്‍രാജ്, അഡീഷണല്‍ തഹസില്‍ദാര്‍ രവികുമാര്‍, വെള്ളരിക്കുണ്ട് താലൂക്കില്‍ എണ്ണപ്പാറ പി എച്ച് സി യിലെ ഡോ ആര്‍ അനില്‍കുമാര്‍, അഡീഷണല്‍ തഹസില്‍ദാര്‍ രാമചന്ദ്രന്‍ തുടങ്ങിവരുടെ നേതൃത്വത്തിലാണ് കിടപ്പ് രോഗികളെ സന്ദര്‍ശിച്ചത്.

കിടപ്പിലായ രോഗികളുടെ എഴുപത്തഞ്ചോളം അപേക്ഷകളാണ് പരിഗണിച്ചത്.   ജില്ലയുടെ മലയോരങ്ങളിലെ ഉള്‍ഗ്രാമങ്ങളില്‍ ഉള്‍പ്പടെ കിടപ്പിലായ രോഗികളെ തേടി ഡോക്ടര്‍മാരും  ഉദ്യോഗസ്ഥരും എത്തിയത് വേറിട്ട അനുഭവമായി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kasaragod, Kerala, Oommen Chandy, Programme, Patient's, Health.

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia