city-gold-ad-for-blogger

എന്‍ഡോസള്‍ഫാന്‍: അര്‍ഹതപ്പെട്ടവര്‍ക്കെല്ലാം ആനുകൂല്യം: മുഖ്യമന്ത്രി

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരായവര്‍ക്കായി സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികളില്‍ ഇനിയും സമാശ്വാസം ലഭിക്കാത്തവര്‍ക്ക് സഹായമെത്തിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ജനസമ്പര്‍ക്ക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്‍ഡോസള്‍ഫാന്‍ ഉയര്‍ത്തുന്ന പ്രശ്‌നം കേവലം കാസര്‍കോട് ജില്ലയുടേത് മാത്രമായല്ല സര്‍ക്കാര്‍ കാണുന്നത്. സംസ്ഥാനത്തിന്റെ പൊതുവായ പ്രശ്‌നമായി കണ്ട് അര്‍ഹമായ പ്രാധാന്യം നല്‍കി അത് പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്തി പറഞ്ഞു.

എന്‍ഡോസള്‍ഫാന്‍: അര്‍ഹതപ്പെട്ടവര്‍ക്കെല്ലാം ആനുകൂല്യം: മുഖ്യമന്ത്രി

എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ പ്രശ്നങ്ങള്‍ പരിഗണിച്ചാണ് ജില്ലക്ക് മെഡിക്കല്‍ കോളേജ് അനുവദിച്ചത്. അവിടെ ജനങ്ങളും ജനപ്രതിനിധികളും ഒറ്റക്കെട്ടായി ഉന്നയിച്ച ആവശ്യമാണിത്. അതിന്റെ നിര്‍മ്മാണോദ്ഘാടനം ശനിയാഴ്ച നടക്കും. കഴിയുന്നത്ര വേഗം നിര്‍മ്മാണം പൂര്‍ത്തിയാക്കി പ്രവര്‍ത്തനം ആരംഭിക്കുമെന്ന് മുഖ്രമന്ത്രി പറഞ്ഞു.

കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി നിരവധി ക്ഷേമപദ്ധതികള്‍ നടപ്പാക്കുന്നുണ്ടെങ്കിലും അര്‍ഹരായ പലര്‍ക്കും അതിന്റെ ഫലം യഥാസമയം ലഭിക്കുന്നില്ല. അര്‍ഹരായവരെ നിശ്ചയിക്കാന്‍ ഗ്രാമസഭകള്‍ക്ക് അധികാരം നല്‍കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിച്ചുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പരാതികളില്‍ വേഗം തീര്‍പ്പാക്കുന്നതിനു പുറമെ നടപടികള്‍ കാര്യക്ഷമമാക്കുന്നതിനും ജനസമ്പര്‍ക്കപരിപാടി ലക്ഷ്യമിടുന്നതായി മുഖ്യമന്ത്രി പറഞ്ഞു. കേവലം ആനുകൂല്യവിതരണം മാത്രമല്ല ജനസമ്പര്‍ക്കപരിപാടിയില്‍ നടക്കുന്നത്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കണ്ടറിഞ്ഞ് ഭരണതലത്തില്‍ മാറ്റങ്ങള്‍ വരുത്തുന്ന നടപടികളുടെ തുടക്കമാണ് ജനസമ്പര്‍ക്കം. കഴിഞ്ഞ ജനസമ്പര്‍ക്ക പരിപാടിയില്‍ നിന്നുളള അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ക്ക് എളുപ്പത്തില്‍ സേവനം ലഭ്യമാക്കുന്നതിന് 45 ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയ കാര്യം മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ജനങ്ങള്‍ നേരിടുന്ന യഥാര്‍ത്ഥപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ പലപ്പോഴും കാലഹരണപ്പെട്ട നിയമങ്ങളും ചട്ടങ്ങളും തടസ്സമാകുന്നുണ്ട്. അതിന് ഉദേ്യാഗസ്ഥരെ കുറ്റപ്പെടുത്തിയിട്ട കാര്യമില്ല. സര്‍ക്കാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒരുമയോടെ പ്രവര്‍ത്തിച്ചാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകൂ. ജനസമ്പര്‍ക്ക പരിപാടി അതിനുളള വേദിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇതിനകം ജനസമ്പര്‍ക്കപരിപാടി നടന്ന എട്ടു ജില്ലകളില്‍ ലഭിച്ച അപേക്ഷകളിലെ പരാതികള്‍ സമയബന്ധിതമായി പരിഹരിക്കുന്നതിനുള്ള നിര്‍ദ്ദേശം ജില്ലാ കളക്ടര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.

കൃഷി മന്ത്രി കെ.പി. മോഹനന്‍ ആമുഖ പ്രഭാഷണം നടത്തി. എം.എല്‍.എ. മാരായ എന്‍.എ. നെല്ലിക്കുന്ന് ,പി.ബി. അബ്ദുറസ്സാക്ക്, ജില്ലാ കളക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kasaragod, Oommen Chandy, Kerala, Mass contact programme, Chief Minister, Construction Work, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.
Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia