city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കേരളത്തിലുടനീളം വിദ്യാലയങ്ങളില്‍ കെ എസ് യുവിന്റെ മാസ്‌ക് വിതരണം

നീലേശ്വരം: (www.kasargodvartha.com 25.05.2020) കേരളത്തിലുടനീളം വിദ്യാലയങ്ങളില്‍ കെ എസ് യുവിന്റെ മാസ്‌ക് വിതരണം. സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരമാണ് വിദ്യാലയങ്ങളില്‍ കെ എസ് യു മാസ്‌ക് വിതരണത്തിന് ഒരുങ്ങിയിരിക്കുന്നത്.

മാസ്‌ക് വിതരണത്തിന്റെ തൃക്കരിപ്പൂര്‍ ബ്ലോക്ക് തല ഉദ്ഘാടനം രാജസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വച്ച് നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി രഞ്ജില്‍ ആര്‍ രാജീവ്, ബ്ലോക്ക് പ്രസിഡന്റ് രോഹിത് സികെ, സൂരജ് ടി വി ആര്‍, പിടിഎ പ്രസിഡന്റ് മടിയന്‍ ഉണ്ണി, ഏറുവാട്ട് മോഹനന്‍, പ്രവാസ്, സജിത്ത് എന്നിവര്‍ പങ്കെടുത്തു.

എസ് എസ് എല്‍ സി, ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികളുടെ പരീക്ഷ ആരംഭിക്കാനിരിക്കെ കാസര്‍കോട് നിയോജകമണ്ഡലത്തിലെ സ്‌കൂളുകളിലേക്ക് മാസ്‌കുകള്‍ കെ എസ് യു നേതൃത്വം എത്തിച്ചു. മാസ്‌ക് വിതരണത്തിന്റെ മണ്ഡലം തല ഉദ്ഘാടനം കെ എസ് യു മണ്ഡലം പ്രസിഡന്റ് ജോബിന്‍ സണ്ണി നവജീവന ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പെരടാല ബദിയടുക സ്‌കൂളില്‍ പ്രിന്‍സിപ്പല്‍ മാധവന് കൈമാറി ഉദ്ഘാടനം ചെയ്തു.
കേരളത്തിലുടനീളം വിദ്യാലയങ്ങളില്‍ കെ എസ് യുവിന്റെ മാസ്‌ക് വിതരണം

ജവാദ് പുത്തൂര്‍, ജെയിംസ് ബദിയടുക്ക, ഖയ്യൂം ചേരൂര്‍, മുര്‍ഷിദ്, അലന്‍ ബദിയടുക്ക, സഹദ്, മുനാസ് കുന്നില്‍, സവാദ്, തുടങ്ങിയവര്‍ വിവിധ സ്‌കൂളുകളില്‍ മാസ്‌ക്ക് വിതരണത്തിന് നേതൃത്വം നല്‍കി. വിവിധ സ്‌കൂളുകളിലേക്ക് മാസ്‌കുകള്‍ സ്‌പോണ്‍സര്‍ ചെയ്യാന്‍ മുന്നോട്ട് വന്ന ഡോ സഫ്വാന്‍ കുന്നില്‍, അന്‍വര്‍ കാടമന, അഹ്മദ് ചേരൂര്‍, ആബിദ് എടച്ചേരി എന്നിവര്‍ക്ക് ഭാരവാഹികള്‍ നന്ദി അറിയിച്ചു.




Keywords:  Kasaragod, Kerala, Neeleswaram, Mask, Distribution, KSU, School, Mask distribution of KSU in schools

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia