മാനവ സൗഹാര്‍ദത്തിനായി കളനാട്ട് പള്ളിക്കമ്മിറ്റിയും ക്ഷേത്ര കമ്മിറ്റിയും
Feb 22, 2013, 22:19 IST
കാസര്‍കോട്: മാനവ സൗഹാര്‍ദത്തിനായി പള്ളിക്കമ്മിറ്റിയും ക്ഷേത്ര കമ്മിറ്റിയും സജീവമായി ഇടപെടുന്നു. കഴിഞ്ഞ ഒന്നര വര്‍ഷക്കാലമായി കളനാട് പ്രദേശത്ത് മത സൗഹാര്‍ദത്തിന്റെ മാതൃക സൃഷ്ടിച്ച് പള്ളിക്കമ്മിറ്റിയും ക്ഷേത്ര കമ്മിറ്റിയും സംയുക്തമായി മാനവ ഐക്യത്തിന് വേണ്ടി പ്രവര്‍ത്തിച്ച് വരികയാണെന്നും ഇത് നാട്ടില്‍ ശാന്തിയുടെയും കൂട്ടായ്മയുടെയും സന്ദേശമെത്തിക്കാന്‍ സഹായകമായെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വീടുകള്‍ക്ക് നേരെ ആക്രമണം, രാഷ്ട്രീയ പാര്‍ടികളുടെ പതാക നശിപ്പിക്കല്‍, ആരാധനാലയങ്ങള്‍ക്ക് നേരെ കല്ലെറിയല്‍ തുടങ്ങിയ അക്രമങ്ങളാണ് മറ്റു പ്രദേശങ്ങളില്‍ നിന്നെത്തിയവര്‍ നാട്ടില്‍ ചെയ്തുകൂട്ടുന്നത്. തുടര്‍ന്നു പോലീസിന്റെ ഭാഗത്തുനിന്നും കടുത്ത നടപടികളും ഉണ്ടായിട്ടുണ്ട്. അതേ സമയം വിദ്വേഷത്തിന്റെ പേരില്‍ പലപ്പോഴും നിരപരാധികള്‍ കേസില്‍ പ്രതിചേര്ക്കപ്പെടേണ്ടിവരുന്ന സാഹചര്യമാണ് നിലവിലുള്ളത്. തങ്ങളുടെ കൂട്ടായ്മ ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ പരമാവധി ശ്രമിക്കും. അക്രമികള്‍ ആര് തന്നെയായാലും കയ്യോടെ പിടികൂടി പോലീസില്‍ ഏല്പിക്കുവാനും തീരുമാനിച്ചിട്ടുണ്ട്.
ജനജീവിതത്തെ ബാധിക്കുന്ന അക്രമ സംഭവങ്ങളെ തുടച്ചുനീക്കാനായി മാനവ സൗഹൃദ സമിതി എന്ന ആശയം പള്ളിക്കമ്മിറ്റിയും ക്ഷേത്രക്കമ്മിറ്റിയും മുന്നോട്ടുവെയ്ക്കുകയായിരുന്നു. സ്ഥലത്തെ ഹദ്ദാദ്, ഹൈദ്രോസ് പള്ളിക്കമ്മിറ്റിയും അമരാവതി ശ്രീ രക്തേശ്വരി വിഷ്ണുക്ഷേത്ര കമ്മിറ്റിയും ഒരുമിച്ച് രൂപം കൊടുത്ത സൗഹൃദ സമിതി ഒന്നര വര്‍ഷക്കാലമായി ഹദ്ദാദ് അമരാവതി പ്രദേശത്ത് പ്രവര്‍ത്തിച്ചു വരികയാണ്.
സമിതി രൂപം കൊണ്ടതിനു ശേഷം പരിസരത്തുണ്ടായിട്ടുള്ള ചെറിയ പ്രശ്‌നങ്ങളില്‍, തക്കസമയത്ത് തന്നെ ഇടപെട്ട് പോലീസില്‍ പരാതി നല്‍കാതെ പ്രശ്‌നം പരിഹരിക്കുവാന്‍ സമിതിക്ക് സാധിച്ചിട്ടുണ്ട്. കൂടാതെ ഇരുവിഭാഗങ്ങളും നടത്തുന്ന ആഘോഷങ്ങളില്‍ പങ്കെടുക്കാനും ആഹ്ലാദം പങ്കിടാനും നാട്ടുകാര്‍ പരസ്പരം മത്സരിക്കുകയായിരുന്നു.
മതസൗഹാര്‍ദം ശക്തിപ്പെടുത്താനായി ചേര്‍ന്ന ഇരുവിഭാഗങ്ങളുടെയും യോഗത്തിലാണ് മാനവ സൗഹൃദ സമിതി എന്ന പേരില്‍ വിപുലമായ കൂട്ടായ്മ രൂപീകരിക്കാന്‍ തീരുമാനിച്ചത്. ഈ സംഘടനയില്‍ പ്രദേശത്തെ വിവിധ ക്ലബ് ഭാരവാഹികളും നാട്ടുകാരും സജീവമായി രംഗത്തുണ്ട്.
ഖത്തര്‍ ഇബ്രാഹിം ഹാജി കമ്മിറ്റിയുടെ ചെയര്‍മാനായും, എം. കുഞ്ഞിക്കണ്ണന്‍ അമരാവതി കണ്‍വീനറായുമാണ് കമ്മിറ്റി പ്രവര്‍ത്തിക്കുന്നത്. ഹദ്ദാദ് പള്ളിക്കമ്മിറ്റി പ്രസിഡന്റ് സി.ബി.അബ്ദുര്‍ റഹ്മാന്‍ ഹാജി, മുന്‍ സെക്രട്ടറി ഹമീദ്, കരീം, ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് രാഘവന്‍ നെയ്യങ്ങാനം, സെക്രട്ടറി എന്‍.രവീന്ദ്രന്‍ എന്നിവര്‍ എക്‌സിക്യൂട്ടിവ് അംഗങ്ങളായും സംഘടനയുടെ വിപുലമായ പ്രവര്‍ത്തനത്തെ വളരെയധികം സഹായിക്കുന്നുണ്ട്.
തൊട്ടൊരുമ്മി നില്ക്കുന്ന അമരാവതി ക്ഷേത്രത്തിന്റെയും ഹദ്ദാദ് മസ്ജിദിന്റെയും പരിസരത്ത് സംഘടനയുടെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 24ന് മാനസ സൗഹൃദ സംഗമം സംഘടിപ്പിക്കുകയാണ്. വൈകുന്നേരം നാലുമണിക്ക് നടക്കുന്ന പരിപാടിയില്‍ എം.എല്‍.എ.മാരായ കെ.കുഞ്ഞിരാമന്, ഇ. ചന്ദ്രശേഖരന്, എന്‍.എ.നെല്ലിക്കുന്ന്, ഖാസി ത്വാഖ അഹ്മദ് മൗലവി, കപ്പണക്കാല്‍ കുഞ്ഞിക്കണ്ണന്‍ ആയത്താല്‍, അബ്ദുര്‍ റഹ്മാന്‍ ബാഖവി, പെരികമന ശ്രീധരന് നമ്പൂതിരി, ഡോ.കെ.പി. ജയരാജന് തുടങ്ങിയവര്‍ സംബന്ധിക്കും.
വാര്‍ത്താസമ്മേളനത്തില്‍ ഖത്തര്‍ ഇബ്രാഹിം ഹാജി, എം.കുഞ്ഞിക്കണ്ണന്‍, എ.എം.അബ്ദുല്‍ ഖാദര്‍ കളനാട്, എ.എം.ഷെരീഫ് കളനാട്, അബ്ദുല്ല മിഅ്‌റാജ്, താജുദ്ദീന്‍ ഹദ്ദാദ്, കരീം, സുകുമാരന്‍ അരമങ്ങാനം, അജയന്‍ അമരാവതി എന്നിവര്‍ പങ്കെടുത്തു.
Keywords: Friendship, Masjid, Participate, Aramanganam,Temple, Kasaragod, Kalanad, House, Attack, Flag, Political party, Police, Celebration, Programme, President, Secretary, Press meet, Kerala, National news, Gulf news, Business news,Education news, Heath news.