city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നിറഞ്ഞുകവിഞ്ഞ സദസിന് ലളിതസുന്ദരമായ ചടങ്ങ്

കാസര്‍കോട്: (www.kasargodvartha.com 21.11.2014) ലളിതവും അതേ സമയം വിശിഷ്ടാതിഥികളുടെ സാന്നിദ്ധ്യം കൊണ്ടും സാമൂഹ്യ ദിനാഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങ് മാതൃകാപരമായി. വേദിയിലെ ലാളിത്യത്തിനുമുന്നില്‍ സാമൂഹ്യനീതി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീജനങ്ങളുടെ നിറഞ്ഞ് കവിഞ്ഞ സദസ്സ് വേറിട്ട അനുഭവമായി. വകുപ്പ് മന്ത്രി ഡോ,എം.കെ മുനീറിന്റെ ഓരോ പ്രഖ്യാപനവും നിറഞ്ഞ കൈയടിയോടെയാണ് സദസ്സ് സ്വീകരിച്ചത്. രാവിലെ 9 ന് വിദ്യാനഗറില്‍ നിന്നും മുനിസിപ്പല്‍ മൈതാനിയിലേക്ക് ആരംഭിച്ച ഘോഷയാത്ര ജില്ലാ കളക്ടര്‍ പിഎസ് മുഹമ്മദ് സഗീര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.

വെളളിക്കോത്ത്  വിഷ്ണൂഭട്ടിന്റെ മനോഹരമായ പ്രാര്‍ത്ഥനാഗീതത്തോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. സ്വാഗതസംഘം ചെയര്‍മാന്‍ എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ യോഗത്തില്‍ അധ്യക്ഷനായിരുന്നു.  കര്‍ണ്ണാടക ആരോഗ്യമന്ത്രി  യു.ടി ഖാദര്‍ മുഖ്യാതിഥിയായി. മന്ത്രി എംകെ മുനീറിന്റെ ഉദ്ഘാടന പ്രസംഗത്തിനുശേഷം  സാമൂഹ്യനീതി  വകുപ്പ്  ദിനാഘോഷത്തോടനുബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് തയ്യാറാക്കിയ സമന്വയം വാര്‍ത്താപത്രിക  മന്ത്രി ഡോ. മുനീര്‍  വകുപ്പ് ഡയറക്ടര്‍ വിഎന്‍ ജിതേന്ദ്രന് നല്‍കി പ്രകാശനം ചെയ്തു. തുടര്‍ന്ന് വിഭിന്നശേഷി നിര്‍ണ്ണയക്യാമ്പ്  ഇ. ചന്ദ്രശേഖരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.  എക്‌സിബിഷന്‍ ഉദ്ഘാടനം  ഉദുമ എംഎല്‍എ കെ. കുഞ്ഞിരാമന്‍  നിര്‍വ്വഹിച്ചു. സംസ്ഥാന വനിതാ കമ്മീഷന്‍ തയ്യാറാക്കിയ  സ്ത്രീ സംരക്ഷണ നിയമം എന്ന  പുസ്തകം  മന്ത്രി ഡോ. എം.കെ മുനീര്‍  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. പിപി ശ്യാമളാദേവിക്ക് നല്‍കി പ്രകാശനം ചെയ്തു.

വനിതാകമ്മീഷന്‍ അധ്യക്ഷ  കെ.സി റോസക്കുട്ടി ടീച്ചര്‍  കമ്മീഷനംഗം  ഖമറുന്നീസ അന്‍വര്‍, നൂര്‍ബിന റഷീദ്, ജമീല ടീച്ചര്‍,  കാസര്‍കോട് മുനിസിപ്പല്‍  ചെയര്‍പേഴ്‌സണ്‍ താഹിറ,  കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍  കെ. ദിവ്യ, ഐ.യുഎംഎല്‍ കാസര്‍കോട് ജില്ലാ സെക്രട്ടറി  എം. സി കമറുദ്ദീന്‍, സിപിഐ ജില്ലാ സെക്രട്ടറി  ഗോവിന്ദന്‍ പളളിക്കാപ്പില്‍ ബിജെപി ജില്ലാ പ്രസിഡണ്ട്  സുരേഷ് കുമാര്‍ ഷെട്ടി, കോണ്‍ഗ്രസ്സ് (എസ്) സംസ്ഥാന സെക്രട്ടറി അന്തന്‍ നമ്പ്യാര്‍, ആര്‍എസ്പി ജില്ലാ സെക്രട്ടറി ഹരീഷ് ബി നമ്പ്യാര്‍, സിഎംപി ജില്ലാ സെക്രട്ടറി ബി. സുകുമാരന്‍ , എന്‍സിപി ജില്ലാ പ്രസിഡണ്ട് അഡ്വ. സി.വി ദാമോദരന്‍ , കേരള കോണ്‍ഗ്രസ്സ് (ജെ) പ്രസിഡണ്ട്  അബ്രഹാം തോണക്കര, സോഷ്യലിസ്റ്റ് ജനതാദള്‍ പ്രസിഡണ്ട് എവി രാമകൃഷ്ണന്‍  കേരള കോണ്‍ഗ്രസ്സ് (എം) പ്രസിഡണ്ട് പിവി മൈക്കിള്‍,  ഇന്ത്യന്‍ നാഷണല്‍ ലീഗ് സെക്രട്ടറി അസീസ് കടപ്പുറം , ജില്ലാ സാമൂഹികനീതി ഓഫീസര്‍ ആര്‍പി പത്മകുമാര്‍ എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
നിറഞ്ഞുകവിഞ്ഞ സദസിന് ലളിതസുന്ദരമായ ചടങ്ങ്

Keywords : Kasaragod, Kerala, Programme, Municipal Stadium, MK Muneer, Social Justice Day, Marvelous programs, Large audience. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia