നിര്‍ധനരായ 3 പെണ്‍കുട്ടികള്‍ക്ക് മംഗല്യ സാഫല്യമൊരുക്കി കാഞ്ഞങ്ങാട് മുസ്ലിം യതീംഖാന
Dec 31, 2016, 11:38 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 31/12/2016) നിര്‍ധനരായ മൂന്നു പെണ്‍കുട്ടികള്‍ക്ക് മംഗല്യ സാഫല്യമൊരുക്കി കാഞ്ഞങ്ങാട് മുസ്ലിം യതീംഖാന. പുതുവത്സര സമ്മാനമായാണ് ഇവര്‍ക്ക് മാംഗല്യ താലിയൊരുക്കുന്നത്. അഫ്‌സലുല്‍ ഉലമ ഡിഗ്രി വിദ്യാര്‍ത്ഥിനിയായ ഉമ്മുഹാനി, ഐടിഐ വിദ്യാര്‍ത്ഥിനിയായ സി.എ. റസീന, കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍ വിദ്യാര്‍ത്ഥിനി റാബിയ എന്നിവര്‍ക്കാണ് മംഗലസാഫല്യം യതീംഖാന ഒരുക്കിയിരിക്കുന്നത്.
ഉമ്മുഹാനിയെ പനത്തടി സിറാജ് മന്‍സിലിലെ അഷ്‌റഫ്-ഖദീജ ദമ്പതികളുടെ മകന്‍ അക്ബര്‍ അഷ്‌റഫും, റസീനയെ കിളിയളം നെല്ലിയടുക്കം ഹൗസില്‍ സി.എച്ച്. അബ്ദുര്‍ റഹ് മാന്‍-റുഖിയ ദമ്പതികളുടെ മകന്‍ സി.എച്ച്. റാഷിദും, റാബിയയെ മുണ്ടോട്ട് അരീക്കര ഹൗസില്‍ പരേതനായ ബി.കെ. ഉമ്മര്‍- കയ്ച്ചുമ്മ ദമ്പതികളുടെ മകന്‍ ബിലാലുമാണ് വിവാഹം കഴിക്കുന്നത്.
പുതുവര്‍ഷ ദിനത്തില്‍ രാവിലെ 10.30ന് യതീംഖാന ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ വെച്ചാണ് വിവാഹചടങ്ങുകള്‍ നടക്കുക.

Keywords: Kasaragod, Kerala, Wedding, marriage, Marriage for poor 3 girls by Yatheemkhana.