എസ് എഫ് ഐ നേതാവിന് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മാര്‍ക്ക് വാരിക്കോരി നല്‍കിയതായി എം എസ് എഫ്- കെ എസ് യു നേതാക്കള്‍; തിരഞ്ഞെടുപ്പില്‍ മത്സരിക്കാനായി നല്‍കിയ രേഖയില്‍ കൃത്രിമം നടന്നതായി ആരോപണം, യൂണിവേഴ്‌സിറ്റിയെ പ്രതിക്കൂട്ടിലാക്കി ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യുമെന്നും നേതാക്കള്‍
Aug 31, 2019, 18:31 IST
കാസര്‍കോട്: (www.kasargodvartha.com 31.08.2019) എസ് എഫ് ഐ നേതാവിന് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മാര്‍ക്ക് വാരിക്കോരി നല്‍കിയതായി എം എസ് എഫ്- കെ എസ് യു നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. യൂണിയന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനായി നല്‍കിയ രേഖയില്‍ കൃത്രിമം നടന്നതായും നേതാക്കള്‍ ആരോപണം ഉന്നയിച്ചു. യൂണിവേഴ്‌സിറ്റിയെ പ്രതിക്കൂട്ടിലാക്കി ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യും. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ കാസര്‍കോട് ഗവ. കോളജിലെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എസ് എഫ് ഐ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന അഭിജിത്തിന്റെ മൂന്നാം സെമസ്റ്റര്‍ വിജയിപ്പിക്കുന്നതിന് യൂണിവേഴ്‌സിറ്റി നടത്തിയ ഇടപെടലിനെ കുറിച്ച് അന്വേഷിക്കണമെന്നാണ് എം എസ് എഫ്, കെ എസ് യു നേതാക്കള്‍ ആവശ്യപ്പെടുന്നത്.
യൂണിവേഴ്‌സിറ്റിയില്‍ നിന്ന് അഭിജിത്തിന് കലോത്സവത്തില്‍ തെരുവുനാടകം മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയതിന് നാല് ശതമാനം (10 മാര്‍ക്ക്) ആണ് ലഭിക്കേണ്ടത്. 10 മാര്‍ക്ക് ഇത്തരത്തില്‍ നല്‍കിയിട്ടുണ്ട്. അധികമായി ലഭിച്ച മൂന്ന് മാര്‍ക്കില്‍ ഒരു മാര്‍ക്ക് പുനര്‍മൂല്യ നിര്‍ണയത്തില്‍ ലഭിച്ചതാണെന്ന് പറയുമ്പോള്‍ ആര്‍ക്കും ലഭിക്കാത്ത രണ്ട് മാര്‍ക്ക് അഭിജിത്തിന് മോഡറേഷനായി നല്‍കിയെന്നാണ് പറയുന്നത്. ഇതേകുറിച്ച് കൂടുതല്‍ അന്വേഷിച്ചപ്പോള്‍ സ്‌പെഷ്യല്‍ മോഡറേഷന്‍ ആണെന്നാണ് ബന്ധപ്പെട്ടവര്‍ അറിയിച്ചതെന്നും നേതാക്കള്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ വ്യക്തമായ മറുപടിയല്ല യൂണിവേഴ്‌സിറ്റിയുടെ ഭാഗത്തു നിന്നുമുണ്ടായത്. നേരത്തെ അഭിജിത്ത് ഗവ. കോളജില്‍ സമര്‍പ്പിച്ച അഫിഡവിറ്റില്‍ 156 മാര്‍ക്കായി കാണിച്ചിട്ടുണ്ട്. ഇതിനുപിന്നാലെയാണ് ഗവ. കോളജില്‍ നിന്നും ആവശ്യപ്പെട്ടതുപ്രകാരം അഭിജിത്തിന്റെ മാര്‍ക്ക് ലിസ്റ്റ് അയച്ചുകൊടുത്തിരിക്കുന്നത്. നാമനിര്‍ദേശപത്രികയുടെ സൂക്ഷപരിശോധനാ സമയത്ത് ഒന്നാം സെമസ്റ്റര്‍ വിജയിച്ചതായി കാണിച്ചിട്ടില്ല. ഇയാള്‍ക്ക് മത്സരിക്കാന്‍ വേണ്ടി കോളജിനകത്തുള്ള ചില അധ്യാപകരും സെനറ്റ് സിന്‍ഡിക്കേറ്റ് അംഗങ്ങളും ഇടപെടല്‍ നടത്തിയതായും എം എസ് എഫ്, കെ എസ് യു നേതാക്കള്‍ ആരോപിക്കുന്നു.
പി എസ് സി റാങ്ക് ലിസ്റ്റ് അട്ടിമറിച്ചതുപോലുള്ള കാര്യങ്ങളിലേക്കാണ് കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിലുണ്ടായിട്ടുള്ള മാര്‍ക്ക് വിവാദവും നീളുന്നത്. ഈ രേഖകള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ച യൂണിവേഴ്‌സിറ്റി അധികാരികളെ ക്രിമിനല്‍ കുറ്റം ചുമത്തി അന്വേഷണം നടത്തണമെന്നാണ് എം എസ് എഫ്, കെ എസ് യു നേതാക്കള്‍ ആവശ്യപ്പെടുന്നത്. 26ന് 4.30 ന് യൂണിയന്‍ തിരഞ്ഞെടുപ്പിന്റെ അന്തിമലിസ്റ്റ് പുറത്തുവിടുന്നതിനു പകരം 27ന് ഉച്ചയ്ക്ക് 12.30 വരെ സമയം നീട്ടിക്കൊടുത്തത് വഴി പ്രിന്‍സിപ്പാളും എസ് എഫ് ഐ നേതാക്കള്‍ക്ക് ഒത്താശ ചെയ്തതായി സംശയിക്കുന്നു. തിരഞ്ഞെടുപ്പ് ചുമതല വഹിച്ചിരുന്ന സൂപ്പര്‍വൈസര്‍ എസ് എഫ് ഐ നേതാവിന്റെ മാര്‍ക്ക് ലിസ്റ്റിന്റെ കാര്യത്തില്‍ കൃത്യമായ നിലപാടുകള്‍ സ്വീകരിച്ചപ്പോള്‍ റിട്ടേണിംഗ് ഓഫീസറും പ്രിന്‍സിപ്പാളും യൂണിവേഴ്‌സിറ്റിയും സ്വീകരിച്ചത് ദുരൂഹ നിലപാടുകളാണെന്നും എം എസ് എഫ് നേതാക്കള്‍ കുറ്റപ്പെടുത്തി.
നാഷണല്‍ സോണല്‍ സെക്രട്ടറി അസീസ് കളത്തൂര്‍, സംസ്ഥാന വൈസ് പ്രസിഡണ്ട് ഹാഷിം ബംബ്രാണി, ജില്ലാ പ്രസിഡണ്ട് അനസ് എതിര്‍ത്തോട്, സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാല്‍, വൈസ് പ്രസിഡണ്ട് നവാസ് കുഞ്ചാര്‍, കെ എസ് യു ജില്ലാ വൈസ് പ്രസിഡണ്ട് ആബിദ് എടച്ചേരി, സെക്രട്ടറി അഷ്‌റഫ് ബോവിക്കാനം, യൂണിറ്റ് സെക്രട്ടറി അറഫാത്ത് കൊവ്വല്‍, കെ എസ് യു യൂണിറ്റ് സെക്രട്ടറി ഹരീഷ് സന്ത്, ഷാനിസ് നെല്ലിക്കട്ട എന്നിവര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, MSF, KSU, SFI, election, Kannur University, High-Court, case, Mark list controversy in Kannur University. < !- START disable copy paste --