city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തുറമുഖ വികസനത്തിന് മാരിടൈംബോര്‍ഡും പോളിസിയും ഉടന്‍: മന്ത്രി കെ. ബാബു

കാസര്‍കോട്: സംസ്ഥാനത്തെ തുറമുഖങ്ങളുടെ വികസനത്തിനായി മാരിടൈംബോര്‍ഡും മാരിടൈം പോളിസിയും ഉടന്‍ നടപ്പാക്കുമെന്ന് തുറമുഖ-ഫിഷറീസ് വകുപ്പ് മന്ത്രി കെ. ബാബു പ്രസ്താവിച്ചു. കാസര്‍കോട് തുറമുഖ ഓഫീസ് കെട്ടിടത്തിന്റെയും സ്റ്റാഫ് കോട്ടേഴ്‌സിന്റെയും ശിലാസ്ഥാപനം വ്യാഴാഴ്ച രാവിലെ കാസര്‍കോട് തുറമുഖ ഓഫീസ് പരിസരത്ത് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാരിടൈംബോര്‍ഡ് രൂപീകരണത്തിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭ്യമാക്കാന്‍ വേണ്ടിയുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഉടന്‍തന്നെ രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷ. മാറിടൈം ബോര്‍ഡിന് അനുബന്ധമായാണ് മാരിടൈംപോളിസി നടപ്പാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. റോഡ് ഗതാഗതത്തേക്കാള്‍ ചെലവ് കുറഞ്ഞതാണ് ജലഗതാഗതം.
തുറമുഖ വികസനത്തിന് മാരിടൈംബോര്‍ഡും പോളിസിയും ഉടന്‍: മന്ത്രി കെ. ബാബു

കൊല്ലത്തുനിന്ന് കൊച്ചിയിലേക്ക് കണ്ടൈനറുകള്‍ കൊണ്ടുപോകുന്ന പദ്ധതി അടുത്തമാസം ആരംഭിക്കും. ഇതിന് സര്‍ക്കാര്‍ സബ്‌സിസി അനുവദിക്കും. സംസ്ഥാനത്ത് തുറമുഖങ്ങളുടെ വികസനം രണ്ട് ഘട്ടങ്ങളിലായി നടപ്പാക്കും. ആദ്യഘട്ടത്തില്‍ വിഴിഞ്ഞം, കൊല്ലം, ബേപ്പൂര്‍, ആഴീക്കല്‍ എന്നിവയുടെയും രണ്ടാംഘട്ടത്തില്‍ കാസര്‍കോട് ഉള്‍പെടെയുള്ളവയുടെയും വികസനപ്രവര്‍ത്തനങ്ങള്‍ നടത്തും. തുറമുഖ വികസനങ്ങളോടനുബന്ധിച്ച് അവിടേക്കുള്ള റോഡുകളുടെ വികസനവും നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

കാസര്‍കോട് തുറമുഖ വികസനത്തിന് ഹാര്‍ബര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് 224 ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി പറഞ്ഞു. കാസര്‍കോട് പാക്കേജില്‍ ഉള്‍പെടുത്തി വേറേയും ഫണ്ടുകള്‍ അനുവദിക്കും. ചരിത്രപരമായ ഏറെ പ്രത്യേകതകളുള്ള പ്രദേശമാണ് കാസര്‍കോട് അഴിമുഖമെന്ന് ഇവിടെ ഒരു തുറമുഖം യാഥാര്‍ത്ഥ്യമാകേണ്ടത് ചരിത്രപരമായ ഒരാവശ്യമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കാസര്‍കോട് തുറമുഖ ഓഫീസ് കെട്ടിടത്തിനും സ്റ്റാഫ് കോര്‍ട്ടേഴ്‌സിനും വേണ്ടി രണ്ട് കോടി 36 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. 18 മാസംകൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കണമെന്ന് കാരാര്‍ ഏറ്റെടുത്ത കിറ്റ്‌കോ എന്ന സ്ഥാപനത്തോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ടൂറിസത്തിന് ഏറെ സാധ്യതയുള്ള പ്രദേശമാക്കി കാസര്‍കോടിനെ മാറ്റിയെടുക്കുന്ന കാര്യവും സര്‍ക്കാറിന്റെ പരിഗണയിലുണ്ടെന്ന് മന്ത്രി ചടങ്ങില്‍ അധ്യക്ഷനായിരുന്ന എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ.യുടെ പരാമര്‍ശത്തിന് മറുപടിയായി പറഞ്ഞു.

തുറമുഖ ഡയറക്ടര്‍ ഡോ. ജേക്കബ് തോമസ് ചടങ്ങില്‍ സ്വാഗതം പറഞ്ഞു. നഗരസഭാചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല, മുന്‍ മന്ത്രി സി.ടി. അഹ്മദലി, നഗരസഭാ കൗണ്‍സിലര്‍മാരായ എ. അബ്ദുര്‍ റഹ്മാന്‍, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, ജില്ലാ പോര്‍ട്ട് ഡ്രഡ്ജിംഗ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഹനീഫ നെല്ലിക്കുന്ന്, കെ.വി. ഗംഗാധരന്‍, എസ്. സോമന്‍ എന്നിവര്‍ പ്രസംഗിച്ചു. പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ ജിനേഷ് മാടങ്കട നന്ദിപറഞ്ഞു.

Keywords:  Minister, K. Babu, N.A.Nellikunnu, C.T Ahmmed Ali, Kasaragod, Kerala, Staff, Maritime board and policy for port development, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia