Protest | '15 ലക്ഷം രൂപ ചിലവിൽ നിർമിച്ച വയോജന സാംസ്കാരിക കേന്ദ്രം തുറന്ന് പ്രവർത്തിക്കണം', ചെമനാട് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും, ധർണയും നടത്തി
കെട്ടിടവും പരിസരവും കാടുമൂടി
ചെമ്മനാട്: (KasaragodVartha) കോളിയടുക്കത്ത് നിർമിച്ച പകൽ വീട് വയോജന സാംസ്കാരിക കേന്ദ്രം തുറന്നു പ്രവർത്തിക്കണമെന്നാവശ്യപ്പെട്ട് സിറ്റിസൺസ് ഫ്രണ്ട്സ് അസോസിയേഷൻ പെരുമ്പള യൂണിറ്റ് കമ്മിറ്റി ചെമ്മനാട് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ജില്ലാ സെക്രട്ടറി എൻ കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
എം കുഞ്ഞിക്കണ്ണൻ നമ്പ്യാർ അധ്യക്ഷനായി. ടി നാരായണൻ, സി മണികണ്ഠൻ, വീണാറാണി, ടി ജാനകി, ഇ മനോജ് കുമാർ, ഏരിയ സെക്രട്ടറി എ നാരായണൻ നായർ എന്നിവർ സംസാരിച്ചു. എൻ വി ബാലൻ സ്വാഗതവും എ രാഘവൻ നന്ദിയും പറഞ്ഞു.
വയോജനങ്ങൾക്ക് വിശ്രമത്തിനും വിനോദത്തിനുമായാണ് കോളിയടുക്കത്ത് ചെമ്മനാട് പഞ്ചായത്ത് 15 ലക്ഷം രൂപ ചെവഴിച്ച് വയോജന കേന്ദ്രം നിർമിച്ചത്. അഞ്ചുവർഷമായിട്ടും തുറന്നിട്ടില്ല. കെട്ടിടവും പരിസരവും കാടുമൂടി. പഞ്ചായത്തിൽ പൊതു ശ്മാശനം നിർമിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.