പട്ടികജാതി ക്ഷേമസമിതി കാഞ്ഞങ്ങാട് സിവില്‍ സ്‌റ്റേഷനിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി
Oct 19, 2016, 10:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 19/10/2016) സ്വകാര്യ മേഖലയിലും ദേവസ്വം ബോര്‍ഡുകളിലും പട്ടിക വിഭാഗങ്ങള്‍ക്ക് നിയമം മൂലം ജോലി സംഭരണം നടപ്പിലാക്കുക, തിരുവനന്തപുരം വെങ്ങാനൂരിലെ അയ്യങ്കാളി സ്മൃതി മണ്ഠപം പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുക്കുക, ഭൂരഹിതര്‍ക്ക് ഭൂമിയും ഭവനരഹിതര്‍ക്ക് വീടും നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് പട്ടികജാതി ക്ഷേമസമിതിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് സിവില്‍ സ്‌റ്റേഷനിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.
സി.പി.എം ജില്ലാ സെക്രട്ടറി കെ.പി സദീഷ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എച്ച്.കെ. ദാമോദരന്‍ അധ്യക്ഷത വഹിച്ചു. പി.കെ.എസ് സംസ്ഥാന കമ്മറ്റി അംഗം പി. ശ്യാമള, ജില്ലാ ജോ. സെക്രട്ടറി എം.കെ പണിക്കര്‍, ജില്ലാ സെക്രട്ടറി കൊട്ടറ വാസുദേവ് സംസാരിച്ചു. കുന്നുമ്മലില്‍ നിന്നും ആരംഭിച്ച പ്രകടനത്തിന് ഏളാട് കൃഷ്ണന്‍, ചന്ദ്രന്‍ കൊക്കാല്‍, പി. ഹൈമാവതി, പി. ചുക്രന്‍, വി. വേണു എന്നിവര്‍ നേതൃത്വം നല്‍കി.

Keywords: Kasaragod, Kerala, Kanhangad, March, Kanhangad Civil Station, March and Dharna conducted.