മാപ്പിളകലാ അക്കാദമി ജില്ലാസംഗമം മെയ് 19ന്
Mar 24, 2012, 13:30 IST
കാസര്‍കോട്: കേരള മാപ്പിളകലാ അക്കാദമി സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന മാനവവികതയ്ക്ക് ഒരു ഇശല്‍ സ്പര്‍ശം-2012നോടനുബന്ധിച്ചുള്ള ജില്ലാതല സംഗമം മെയ് 19ന് കാസര്‍കോട്ട് നടത്താന്‍ ജില്ലാ നിര്‍വ്വാഹക സമിതിയോഗം തീരുമാനിച്ചു. പ്രസിഡന്റ് ഹാഷിം അരിയില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ മീഡിയ കണ്‍വീനറായി റൗഫ് ബാവിക്കരയെ തെരഞ്ഞെടുത്തു. സ്റ്റേറ്റ് സെക്രട്ടറി ആരിഫ് കാപ്പില്‍ ഉദ്ഘാടനം ചെയ്തു. ജില്ലാസെക്രട്ടറി മുഹമ്മദ് മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. ഷെരീഫ് കാപ്പില്‍, ലെത്തീഫ് ഉളുവാര്‍, അബ്ദുല്ലക്കുഞ്ഞി, യാസര്‍അറഫാത്ത്, റൗഫ് ബാവിക്കര, സിറാജുദ്ദീന്‍, കുന്നത്ത് അഷ്‌റഫ്, മുഹമ്മദ്കുഞ്ഞി മൊഗ്രാല്‍ എന്നിവര്‍ സംബന്ധിച്ചു.
Keywords: Kasaragod, Mappilapatt