city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Impact | അടിച്ചമർത്തപ്പെട്ടവർക്കായി മാപ്പിള കലകളും ശബ്ദിച്ചിട്ടുണ്ടെന്ന് ടി കെ ഹംസ

 TK Hamza inaugurates Mappila arts cultural program in Kerala
Photo: Arranged

● 'മാപ്പിള കലകൾ സമൂഹത്തിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്'
● 'എല്ലാ കലകളും മനുഷ്യനന്മയാണ് ലക്ഷ്യമിടുന്നത്'
● 'പുലയന്മാർ എഴുതിയതും പാണന്മാർ പാടിയതും മാപ്പിള പാട്ടുകളിൽ കാണാം
'

കാഞ്ഞങ്ങാട്: (KasargodVartha) മാപ്പിളകലകൾ സമൂഹത്തിൽ നടത്തിയ മുന്നേറ്റവും സ്വാധീനവും ശക്തമാണെന്ന് മുൻമന്ത്രി ടി കെ ഹംസ പറഞ്ഞു. സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി തൊങ്കൽ എന്ന പേരിൽ സംഘടിപ്പിച്ച കലാപരിപാടികൾ കാഞ്ഞങ്ങാട് ടൗൺ ഹാൾ പരിസരത്ത് പി രാഘവൻ നഗറിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടിച്ചമർത്തപ്പെട്ടവർക്കായി മാപ്പിള കലകളും ശബ്ദിച്ചിട്ടുണ്ട്. ഇത്തരം കലകൾ വലിയ തോതിലുള്ള സാമൂഹ്യ മാറ്റങ്ങൾക്ക് കാരണമായി. പുലയന്മാർ എഴുതുകയും പാണന്മാർ പാടുകയും ആടുകയും ചെയ്ത കലകളുടെ സ്വാധീനം മാപ്പിള പാട്ടുകളിലും കാണാൻ സാധിക്കും. കലക്ക് ജാതിയും മതവുമില്ലെന്നും മനുഷ്യനന്മയാണ് എല്ലാ കലകളും ഉയർത്തിപ്പിടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തുടർന്ന് മാപ്പിളപ്പാട്ട്, ഒപ്പന, ദഫ്മുട്ട്, കോൽക്കളി, അറബനമുട്ട് എന്നിവ അരങ്ങേറി. അന്തരിച്ച സിപിഎം നേതാവ് എ കെ നാരായണന്റെ ഓർമ പുസ്തകത്തിന്റെ കവർ പ്രകാശനവും അദ്ദേഹം നിർവഹിച്ചു. ഉപഹാരങ്ങൾ ടി കെ ഹംസ വിതരണം ചെയ്തു. പി കെ നിഷാന്ത് അധ്യക്ഷനായി. പി കരുണാകരൻ, വി വി രമേശൻ, പി അപ്പുക്കുട്ടൻ, അഡ്വ. കെ രാജ്‌മോഹനൻ, കെ വി സുജാത, അഡ്വ. സി ഷുക്കൂർ, മൂലക്കണ്ടം പ്രഭാകരൻ എന്നിവർ സംസാരിച്ചു. എം രാഘവൻ സ്വാഗതം പറഞ്ഞു.

ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുമല്ലോ? വാർത്ത ഷെയർ ചെയ്യാനും മറക്കണ്ട

TK Hamza emphasized the significant impact of Mappila arts on society, particularly in voicing the concerns of the oppressed. He highlighted the influence of various art forms on Mappila songs and stressed the universal goal of human welfare in all arts.

#MappilaArts #SocialChange #CulturalHeritage #Kerala #TKHamza #ArtForHumanity

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia