city-gold-ad-for-blogger

മാവോയിസ്റ്റ് ബന്ധം: പെര്‍ളയില്‍ രണ്ട് പേരെ കര്‍ണാടക പോലീസ് കസ്റ്റഡിയിലെടുത്തു

ബദിയഡുക്ക: മാവോയിസ്റ്റുകളെന്ന സംശയത്തില്‍ പെര്‍ള ഗാന്ധികട്ടയില്‍ വെച്ച് രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞദിവസം രാത്രി 12 മണിയോടെയാണ് സംഭവം. ഇവരെ ചോദ്യം ചെയ്ത് വരികയാണ്.

രണ്ടാഴ്ച മുമ്പ് മാവോയിസ്റ്റുകള്‍ തമ്പടിച്ചുവെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് ബെള്ളൂര്‍ പഞ്ചായത്തിലെ ബെള്ളച്ചാലില്‍ കേരള, കര്‍ണാടക പോലീസ് സംയുക്തമായി തിരച്ചില്‍ നടത്തിയിരുന്നുവെങ്കിലും ആരെയും കണ്ടെത്താനായില്ല.

എന്നാല്‍ ഈ സ്ഥലത്തെ ഒരു സ്വകാര്യ വ്യക്തിയുടെ റബര്‍ തോട്ടത്തിലെ ആളൊഴിഞ്ഞ വീട്ടില്‍ പോലീസ് സംഘം പരിശോധന നടത്തിയപ്പോള്‍ ചാരായം വാറ്റുകയായിരുന്ന ഒരാളെ കസ്റ്റഡിയിലെടുത്തിരുന്നു. പിടികൂടിയ സമയത്ത് ഇയാള്‍ മാവോയിസ്റ്റുകള്‍ക്ക് അനുകൂലമായി മുദ്രാവാക്യങ്ങള്‍ വിളിച്ചിരുന്നുവെങ്കിലും മറ്റു തെളിവുകള്‍ ഇല്ലാത്തതിനാല്‍ വിട്ടയക്കുകയായിരുന്നുവത്രെ.

മാവോയിസ്റ്റ് ബന്ധം: പെര്‍ളയില്‍ രണ്ട് പേരെ കര്‍ണാടക പോലീസ് കസ്റ്റഡിയിലെടുത്തുസമീപത്തെ കര്‍ണാടക രജിസ്‌ട്രേഷനുള്ള വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിനിടയിലാണ് വ്യാഴാഴ്ച
 രണ്ടുപേരെ കര്‍ണാടക പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം കസ്റ്റഡിയിലെടുത്തത്.


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:  Kasaragod, Badiyadukka, Perla, Police, custody, Vehicle, Rubber, Bellur Panchayath, Karnataka Police

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia